തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. അതേസമയം, ഇന്നലെ രാത്രി മുതല്‍ തോരാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുവനന്തപുരം താലൂക്കില്‍ രണ്ടു വീടുകള്‍ പൂര്‍ണ്ണമായും 13 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 111 വീടുകളില്‍ വെളളം കയറി ഇറങ്ങി.

തിരുമല, മണക്കാട്, തയ്ക്കാട്, ശാസ്തമംഗലം വില്ലേജുകളിലായി 150 ലധികം വീടുകളില്‍ വെളളം കയറിയിട്ടുണ്ട്. തിരുമല, മണക്കാട്, നേമം വില്ലേജുകളില്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ജഗതി കരയ്ക്കാട് ലെയിന്‍ കിള്ളിയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് 85 വീടുകളില്‍ നിന്നും താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റി.

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മൂന്ന് മണിക്കൂർ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ‌ജില്ലകളിലാണ് കനത്ത മഴയ്‌ക്ക് സാധ്യത. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തേയും ലക്ഷദ്വീപിലേയും മത്സ്യബന്ധ തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

rain kerala summer rain cyclone amphen

വൃഷ്ടി പ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര അണക്കെട്ട് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തുറന്നത്‌

കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായ അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളാണ് തുറന്നത്. രാവിലെ രണ്ടുമണി മുതല്‍ നാല് മണിവരെ നാല് ഷട്ടറുകള്‍ 1.25 മീറ്ററും ഒരു ഷട്ടര്‍ 1.5 മീറ്ററും തുറന്നു. ഇതേതുടര്‍ന്ന് കരമയനയാറിന്റെ തീരങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

അജന്ത തിയേറ്റര്‍ റോഡ്, തേക്കുംമൂട്, തൊഴുവന്‍കോട, അട്ടക്കുളങ്ങര ബൈപ്പാസ്, കരിമഠം കോളനി, ബണ്ട് കോളനി തുടങ്ങിയ ഇടങ്ങള്‍ മുങ്ങുകയും ആമയിഴഞ്ചാന്‍ തോട് കരകവിയുകയും വീടുകള്‍ വെള്ളത്തിലാകുകയും ചെയ്തു.

vattiyoorkavu melekadavu ayiravalli temple rain havoc cyclone amphan

അരുവിക്കരണ അണക്കെട്ട് തുറന്നുവിട്ടതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ വട്ടിയൂര്‍ക്കാവ് മേലേക്കടവ് ആയിരവല്ലി ക്ഷേത്രം

ജില്ലാ ഭരണകൂടത്തിന്റേയും കോര്‍പറേഷന്റേയും നേതൃത്വത്തില്‍ താമസക്കാരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. വീടുകളില്‍ നിന്നും അണക്കെട്ട് തുറന്നതിന്റെ ഫലമായി വട്ടിയൂര്‍ക്കാവ് മേലേക്കടവ് ആയിരവല്ലി തമ്പുരാന്‍ പാറ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി.

Read Also: പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി; ഇനി ക്വാറന്റൈൻ കേന്ദ്രത്തിലേക്ക്

ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. അഞ്ച് ഷട്ടറുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. നാലു ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നിരിക്കുന്നത്. ഷട്ടർ തുറന്നതു മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

rain havoc മഴ തിരുവനന്തപുരം cyclone amphen

ചിറ്റാറും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. മഴക്കൊപ്പമെത്തിയ ശക്തിയേറിയ കാറ്റില്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നെടുമങ്ങാട്, കോട്ടൂര്‍, കുറ്റിച്ചല്‍, ആനാട്, വെങ്ങാനൂര്‍ പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. തമ്പാനൂര്‍, പട്ടം, ഉള്ളൂര്‍, ആറ്റിങ്ങല്‍, കോരാണി, തോന്നയ്ക്കല്‍ പ്രദേശങ്ങളില്‍ മരങ്ങള്‍ വീണും നാശനഷ്ടമുണ്ടായി.

rain havoc thiruvananthapuram മഴ തിരുവനന്തപുരം cyclone amphen

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ ഡാമിലെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതം നാളെ രാവിലെ 11 മണി മുതൽ തുറന്ന് വിടുന്നതാണ് തീരുമാനിച്ചിരിക്കുന്നത്. വെള്ളം ഒഴുകി പോകുന്ന പുഴയ്ക്ക് സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Horoscope Today May 22, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ശക്തമായ മഴയെ തുടർന്ന് മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ നേരത്തെ തുറന്നിട്ടുണ്ട്. മൂന്ന് ഷട്ടറുകളാണ് തുറന്നത്. ആകെ ആറ് ഷട്ടറുകൾ ഉള്ളതിൽ മൂന്ന് ഷട്ടറുകൾ 20 സെന്റീമീറ്റർ വീതമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.

വേനൽ മഴ ശക്തമായതിനാലും മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർധിപ്പിച്ചതിനാലുമാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.