കനത്ത മഴ തുടരും; സംസ്ഥാനത്ത് ഇന്നും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനിടയുളളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം

Rain, Weather, Monsoon, City Rain, Climate, Water Logging, Kerala weather, കാലാവസ്ഥ, Kerala weather report, weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather
Torrential Rains in Navi Mumbai and adjoining areas in MMR on Friday evening Express Photo by Amit Chakravarty 11-09-2020, Mumbai

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും മഴ തുടരും. വടക്കൻ കേരളത്തിലാകും മഴ ശക്തമാകുക. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ എഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ വെള്ളിയാഴ്‌ച വരെ മഴ തുടർന്നേക്കും. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനിടയുളളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കരയിൽ പ്രവേശിച്ചു ശക്തി കുറഞ്ഞു തുടങ്ങി. നിലവിൽ തെലങ്കാനയ്‌ക്ക് മുകളിലുള്ള തീവ്രന്യൂനമർദം കരയിൽ കൂടി സഞ്ചരിച്ചു അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യത. ഒക്ടോബർ 15/16 ഓടെ തെക്കൻ ഗുജറാത്തിനും വടക്കൻ കൊങ്കൺ തീരത്തിനും ഇടയിൽ അറബിക്കടലിൽ പ്രവേശിക്കുന്ന ന്യൂനമർദം വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദമാകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Read More: Kerala Weather: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടർന്നേക്കും

അതേസമയം, ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പോത്തുണ്ടി ഡാമിന്റെ ഷട്ടറുകൾ രാവിലെ എട്ടിന് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ബുധനാഴ്ച (ഒക്ടോബർ 14) രാത്രി ഏഴിന് 106.99 മീറ്റർ എത്തിയ സാഹചര്യത്തിലും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാലുമാണിത്. നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 108.204 മീറ്ററാണ്.

നീരൊഴുക്ക് കൂടി ജലവിതാനം ഉയരുന്ന സാഹചര്യത്തിൽ വാഴാനി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. ജില്ലയിൽ താരതമ്യേന നല്ല മഴ പെയ്യുന്ന സാഹചര്യത്തിൽ പകൽസമയത്ത് മാത്രം അധികജലം തുറന്നുവിട്ട് ജലനിരപ്പ് 61.88 മീറ്ററായി നിലനിർത്താനാണ് ഉത്തരവ്. ഇതുമൂലം വടക്കാഞ്ചേരി പുഴയിൽ ജലനിരപ്പ് ഉയരാനിടയുള്ളതിനാൽ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലനിരപ്പ് 61.87 മീറ്ററാണ്. 62.48 മീറ്ററാണ് ഡാമിന്റെ പൂർണസംഭരണ ശേഷി. ഡാമിൽ നിലവിൽ സംഭരണ ശേഷിയുടെ 98.28 ശതമാനം വെള്ളമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Heavy rain in kerala yellow alert in various districts

Next Story
മലമ്പുഴ ഗാർഡൻ വെള്ളിയാഴ്ച മുതൽ ഭാഗികമായി തുറക്കും; കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുംmalambuzha, malambuzha garden, മലമ്പുഴ, മലമ്പുഴ ഗാർഡൻ, Kerala tourism, Covid guidelines, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, Kerala tourism after covid, IE Malayalam. ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com