scorecardresearch
Latest News

മഴ കനക്കും; സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട്

വടക്കൻ കേരളത്തിൽ ഒക്ടോബർ 15 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

മഴ കനക്കും; സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായത്. വടക്കൻ കേരളത്തിൽ ഒക്ടോബർ 15 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Read More: Kerala Weather: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; ഒക്ടോബർ 15 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വാളയാർ ഡാമിലെ ജലനിരപ്പ് തിങ്കളാഴ്ച (ഒക്ടോബർ 12) വൈകിട്ട് ആറിന് 202.48 മീറ്റർ എത്തിയ സാഹചര്യത്തിൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ രാത്രിയും മഴ തുടർന്നാൽ നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ ഡാമിന്റെ ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ 11 ന് തുറക്കേണ്ടിവരുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ പാലിക്കണം. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 203 മീറ്ററാണ്.

അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ നിലവിൽ 5 സെന്റീമിറ്റർ ഉയർത്തിയിട്ടുണ്ട്. 8.30ന് അത് 30 സെന്റീമിറ്റർ കൂടി (മൊത്തം 35 സെന്റീമിറ്റർ) ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയർന്ന് 2390.66 അടിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാൽ നേരിയ ആശങ്കയിലാണ് പെരിയാറിന്‍റെ തീരത്തുള്ളവർ. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. വൈദ്യുതി ഉൽപാദനം കൂട്ടി ജലനിരപ്പ് ക്രമീകരിക്കുകയാണ് കെഎസ്ഇബിയുടെ ലക്ഷ്യം. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 126 അടി കഴിഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Heavy rain in kerala yellow alert in various districts