കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

പൊതുജനങ്ങളും ബന്ധപ്പെട്ടവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി നിര്‍ദേശിച്ചു

Rain Updates, Rain Updates in kerala, Kerala news, കേരള വാര്‍ത്തകള്‍, Latest Kerala News, Indian Express Malayalam, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 13 മുതല്‍ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങളും ബന്ധപ്പെട്ടവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി നിര്‍ദേശിച്ചു.

യെല്ലോ അലര്‍ട്ട് – ജില്ലകളും ദിവസവും

ഏപ്രിൽ 13: ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട്.

ഏപ്രിൽ 14: തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഏപ്രിൽ 15: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഏപ്രിൽ 16: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.

ഏപ്രിൽ 17: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Heavy rain in kerala yellow alert in ten districts

Next Story
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; തൃശൂർ പൂരത്തിന് കർശന നിയന്ത്രണങ്ങൾThrissur Pooram, തൃശ്ശൂര്‍ പൂരം, Thrissur Pooram news, തൃശ്ശൂര്‍ പൂരം വാര്‍ത്തകള്‍, Thrissur Pooram updates, Covid Restrictions, കോവിഡ് നിയന്ത്രണങ്ങള്‍, Covid 19, കോവിഡ് 19, Covid 19 news, കോവിഡ് വാര്‍ത്തകള്‍, Covid 19 Kerala, Covid 19 Latest Updates, Kerala News, കേരള വാര്‍ത്തകള്‍, Indian Express Malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com