Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

ശനിയാഴ്ച വരെ ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

40 കി. മീ വേഗതയിൽ കാറ്റും ഇടിമിന്നലോടു കൂടിയ മഴയുമാണ് പ്രതീക്ഷിക്കുന്നത്

rain, kerala rain, cyclone, ie malayalam

തിരുവനന്തപുരം: കേരള-കർണാടക തീരങ്ങളിലും , ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച വരെ മഴ തുടരുമെന്നും പിന്നീട് ശമിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ 9-ാം തീയതി മുതല്‍ മഴ വീണ്ടും ശക്തി പ്രാപിക്കാനിടയുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 04-06-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
  • 05-06-2021: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • 08-06-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ദുരന്തനിരവാരണ അതോറിറ്റിയുടെ മഴ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ശനിയാഴ്ച വരെ കന്യാകുമാരി തീരം , ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ജൂണ്‍ എട്ടാം തിയതി വരെ തെക്ക്-പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Heavy rain in kerala till saturday weather updates

Next Story
Kerala Budget 2021 Highlights: വാക്സിൻ നിർമാണം ആരംഭിക്കും; 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com