Kerala Weather Forecast Highlights: കോഴിക്കോട്: മലബാർ മേഖലകളിൽ മഴ ശക്തമാണ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. കൊയിലാണ്ടി കീഴരിയൂരിൽ വെള്ളം കയറിയതിനെത്തുടർന്ന് 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം, പൂല്ലൂര്‍, പെരിയ, മധൂര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. കാഞ്ഞങ്ങാട് ബെല്ലാ സ്കൂളിലും ചെങ്കളയിലും പുതിയ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.
കാസർകോട് ഇന്നും മഴ ശക്തമാണ്. മധുവാഹിനി പുഴ കര കവിഞ്ഞൊഴുകി. തീരപ്രദേശങ്ങളിലെ വീടുകൾ അപകടാവസ്ഥയിലാണ്. മൂന്നു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ദമായതിനാൽ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്.
Live Blog
Kerala Weather Live: Red Alert in Kerala, Kerala Weather Today, Weather in Kerala Live-
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാത്രി വരെ പൊഴിയൂർ മുതൽ കാസര്‍കോട് വരെയുള്ള തീരത്ത് 3.5 മുതൽ 4.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശമുണ്ട്.
മലബാറിൽ മഴ ശക്തം. കണ്ണൂർ, കോഴിക്കോട് ,മലപ്പുറം ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. കൊയിലാണ്ടി കീഴരിയൂരിൽ വെള്ളം കയറിയതിനെത്തുടർന്ന് 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തമായി തുടരുന്നു. കേരളത്തിൽ പരക്കെ മഴ ലഭിച്ചു. കോഴിക്കോട് വടകരയിലാണ് ഇന്ന് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 17 സെന്റിമീറ്റർ. കാസർകോട് ഹോസ്ദർഗിൽ 14 സെന്റിമീറ്ററും കണ്ണൂർ തളിപ്പറമ്പിൽ 11 സെന്റിമീറ്ററും മഴ ലഭിച്ചു. അടുത്ത ഏതാനും ദിവസം കൂടി കാലവർഷം കേരളത്തിൽ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.
കോഴിക്കോട് കൊയിലാണ്ടിയിൽ മൂന്നു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 89 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഉരുൾപൊട്ടൽ സാധ്യതയുളളതിനാൽ മലയോരമേഖലയിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
കാസർകോട് ഇന്നും മഴ ശക്തമായി തുടരുന്നു. മധുവാഹിനി പുഴ കര കവിഞ്ഞൊഴുകി. തീരപ്രദേശങ്ങളിലെ വീടുകൾ അപകടാവസ്ഥയിലാണ്. മൂന്നു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കാഞ്ഞങ്ങാട്, നീലേശ്വരം, പുല്ലൂർപേരിയ, മധൂർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലാണ്. കാസർകോട് രണ്ടു പുതിയ ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ മീൻ പിടിക്കാൻ പോകരുതെന്നും നിർദേശമുണ്ട്.
തിങ്കളാഴ്ച പെയ്ത മഴയിൽ സംസ്ഥാനത്ത് 11 വീടുകൾ പൂർണമായും 102 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. 45 കുടുംബങ്ങളിലായി 226 പേരെക്കൂടി ഇന്നലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു. കോട്ടയം ജില്ലയിലാണ് കൂടുതൽ ക്യാമ്പുകൾ തുറന്നിരിക്കുന്നത്. ക്യാമ്പുകളിൽ ഏറ്റവും കൂടുതൽ ആളുകൾ അഭയം തേടിയത് തിരുവനന്തപുരത്താണ്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 1.41 അടികൂടി ഉയർന്ന് 2311.38 അടിയിലെത്തി. അണക്കെട്ടിലെ സംഭരണശേഷിയുടെ 17 ശതമാനമാണിത്. 26.837 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തി.
കണ്ണൂര്‍ മണിക്കടവില്‍ പുഴയിലേക്ക് ജീപ്പ് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണിക്കടവ് സ്വദേശി ലിതീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് ദിവസമായി തിരച്ചില്‍ നടക്കുകയായിരുന്നു.
കാക്കൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കോഴിക്കോട് രാമല്ലൂർ സ്വദേശി പുതൂക്കുളങ്ങര കൃഷ്ണൻകുട്ടിയാണ് മരിച്ചത്.
മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു
തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്
തീവ്രമായ മഴ പ്രവചിക്കപ്പെടുന്ന വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാലാണ് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്