തിരുവനന്തപുരം പാങ്ങാപ്പാറയിൽ മണ്ണ് ഇടിഞ്ഞ് വീണ് 4 പേർ മരിച്ചു. ഫ്ലാറ്റ് നിർമ്മാണം നടക്കുന്നതിന് അടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ 2 ദിവസങ്ങളായി തുടരുന്ന മഴമൂലമാണ് മണ്ണിടിച്ചിൽ​ ഉണ്ടായത്. കഴിഞ്ഞ ദിവസം ഇടിഞ്ഞ സ്ഥലത്ത് മതിൽകെട്ടാനുള്ള പണി നടക്കുന്നതിനിടെയാണ് വലിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായത്. 5 പേരാണ് മണ്ണിന് അടിയിൽപ്പെട്ടത്. ഫയർഫോഴ്സും, പൊലീസും നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒരാളുടെ ജീവൻ മാത്രമാണ് രക്ഷിക്കാനായത്.

വേങ്ങോട് സ്വദേശി സുദര്‍ശന്‍ (45) രക്ഷപ്പെട്ടത്. സുദര്‍ശന് കാലില്‍ പൊട്ടലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സുദർശൻ ഉള്ളത്. ബീഹാര്‍ സ്വദേശികളായ ഹരണാദ് വര്‍മ്മന്‍ (27), ഭജന്‍ വര്‍മ്മന്‍ (20), വേങ്കോട് സ്വദേശി ഉണ്ണികൃഷ്ണന്‍ (26), ബംഗാൾ സ്വദേശി ജോൺ എന്നിവരാണ് മരിച്ചത്.

വട്ടപ്പാറ വേങ്കോട് കെ.യു. സദനം ഗോപാലകൃഷ്ണന്‍ നായരുടെ മകനാണ് മരണമടഞ്ഞ ഉണ്ണികൃഷ്ണന്‍. വട്ടപ്പാറ വിഗ്നേശ്വര മോട്ടേഴ്‌സിലെ ജിവനക്കാരനാണ് ഉണ്ണികൃഷ്ണന്‍. വര്‍ഷോപ്പ് ജോലികളും ചെയ്തിരുന്നു. ഉണ്ണികൃഷ്ണന് മറ്റൊരു സഹോദന്‍ കൂടിയുണ്ട്.

മരിച്ചവരുടെ മൃതദ്ദേഹം അവരവരുടെ നാട്ടിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ