കൊച്ചി: എറണാകുളത്ത് ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴ മണിക്കൂറുകള്‍ നീണ്ടു. പലയിടത്തും വെള്ളക്കെട്ടുണ്ടായി. രാത്രി ഒന്‍പതിനു ശേഷമാണ് എറണാകുളത്ത് ശക്തമായ മഴ ആരംഭിച്ചത്. ദുരിതപ്പെയ്ത്ത് മണിക്കൂറുകള്‍ നീണ്ടു. പലയിടത്തും ഗതാഗത തടസവും രൂപപ്പെട്ടു. മഴ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും നഗരത്തില്‍ പലയിടത്തും വെള്ളം കയറാന്‍ തുടങ്ങി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

എറണാകുളത്ത് രാവിലെയും വെള്ളക്കെട്ട് തുടർന്നു

Read Also: Kerala Election 2019 Result Live: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നെഞ്ചിടിപ്പിന്റെ മണിക്കൂര്‍; വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും

കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പെയ്ത മഴയില്‍ നഗരത്തില്‍ വെള്ളം കയറിയിരുന്നു. അതിനു സമാനമായ അന്തരീക്ഷമാണ് ഇന്നലെ പലയിടത്തും ഉണ്ടായത്. മണിക്കൂറുകള്‍ക്ക് ശേഷം മഴ ശമിച്ചതോടെയാണ് പലയിടത്തു നിന്നും വെള്ളം ഇറങ്ങിയത്. തൃശൂരിലും കഴിഞ്ഞ ദിവസം കനത്ത മഴ ലഭിച്ചു. രാത്രി ആരംഭിച്ച മഴ മണിക്കൂറുകള്‍ നീണ്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook