കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ഒക്ടോബര്‍ 25 വെള്ളിയാഴ്ച) അവധിയായിരിക്കും.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവാണ് അറിയിച്ചത്.

Read Also: കോന്നിയിലും വട്ടിയൂര്‍ക്കാവിലും ഇടത് പരീക്ഷണം വിജയം; മഞ്ചേശ്വരത്ത് തിരിച്ചടി

സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴ ലഭിച്ചു. എറണാകുളം ജില്ലയിൽ തുടർച്ചയായി നാലാം ദിവസവും രാത്രിയിലെ ശക്തമായ മഴ തുടർന്നു. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook