scorecardresearch
Latest News

വരും ദിവസങ്ങളിൽ കനത്ത മഴ, 12 ജില്ലകളിൽ യെല്ലോ അലർട്ട്

ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ വരുന്ന നാലു ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

വരും ദിവസങ്ങളിൽ കനത്ത മഴ, 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് തിരുവനന്തപുരം, പാലക്കാട് ഒഴികെയുളള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, വയനാട് ഒഴികെയുളള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ വരുന്ന നാലു ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷം ശക്തിപ്പെടുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ രാവിലെ മുതൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്.

Read More: എന്തുകൊണ്ട് അന്ന് തടഞ്ഞില്ല? എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലാൻ വിടുന്നത്?; നിമിഷ ഫാത്തിമയുടെ അമ്മ

കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരമാലകൾ ഉയർന്നു പൊങ്ങാനും സാധ്യതയുണ്ട്. നാളെ മുതൽ ചൊവ്വ വരെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Heavy rain in kerala coming days meterological department