Heavy Rain in Kerala, Trains Cancelled: തിരുവനന്തപുരം: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെടും. നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലത് ഭാഗികമായി മാത്രമാണ് സര്‍വീസ് നടത്തുന്നത്. മറ്റ് ചില സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. യാത്രക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്കുന്നു.
മഴ കുറഞ്ഞതോടെ ഒറ്റപ്പാലം-പാലക്കാട് വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഷൊർണൂർ വഴി മംഗലാപുരത്തേക്കുള്ള ട്രെയിൻ ഗതാഗതം സുരക്ഷിതമല്ലാത്തതിനാൽ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
റദ്ദാക്കിയ ട്രെയിനുകൾ
1. ട്രെയിൻ നമ്പർ 16348: മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്
2. ട്രെയിൻ നമ്പർ 16603: മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്
3.ട്രെയിൻ നമ്പർ 16630: മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസ്
4. ട്രെയിൻ നമ്പർ 16356: മംഗളൂരു ജംങ്ഷൻ-കൊച്ചുവേളി അന്തോദ്യായ എക്സ്പ്രസ്
5. ട്രെയിൻ നമ്പർ 16306: കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്
6. ട്രെയിൻ നമ്പർ 12678: എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്
7. ട്രെയിൻ നമ്പർ 56664: കോഴിക്കോട്-തൃശൂർ ഇന്റർസിറ്റി എക്സ്പ്രസ്
8. ട്രെയിൻ നമ്പർ 56603: തൃശൂർ-കണ്ണൂർ പാസഞ്ചർ
9. ട്രെയിൻ നമ്പർ 56605: കോയമ്പത്തൂർ-തൃശൂർ-കണ്ണൂർ പാസഞ്ചർ
10. ട്രെയിൻ നമ്പർ 66611: പാലക്കാട്-എറണാകുളം പാസഞ്ചർ
11. ട്രെയിൻ നമ്പർ 22607: എറണാകുളം-ബനാസ്വധി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
12. ട്രെയിൻ നമ്പർ 22608: ബനാസ്വധി-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
1. ട്രെയിൻ നമ്പർ 12076: തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും
2. ട്രെയിൻ നമ്പർ 12075: കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോട് യാത്ര അവസാനിപ്പിക്കും.
3. ട്രെയിൻ നമ്പർ 22644: പട്ന-എറണാകുളം എക്സ്പ്രസ് പാലക്കാട് യാത്ര അവസാനിപ്പിക്കും.
4. ട്രെയിൻ നമ്പർ 12511: ഗോരഖ്പൂർ-തിരുവനന്തപുരം റപ്തിസാഗർ എക്സ്പ്രസ് കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിക്കും.
5. ട്രെയിൻ നമ്പർ 22643: എറണാകുളം-പട്ന എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
6. ട്രെയിൻ നമ്പർ 12617: എറണാകുളം-ഹസ്റത് നിസാമുദീൻ മംഗള എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
7. ട്രെയിൻ നമ്പർ 19261: കൊച്ചുവേളി-പോർബന്ദർ എക്സ്പ്രസ് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.
8. ട്രെയിൻ നമ്പർ 12201: ലോക്മാന്യ തിലക് ടെർമിനസ്-കൊച്ചുവേളി ഗരീബ് റാത് എക്സ്പ്രസ് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും.
9. ട്രെയിൻ നമ്പർ 16335: ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസ് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും.
10. ട്രെയിൻ നമ്പർ 12978: അജ്മീർ-എറണാകുളം മരുസാഗർ എക്സ്പ്രസ് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും.
11. ട്രെയിൻ നമ്പർ 13351: ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിക്കും.
12. ട്രെയിൻ നമ്പർ 13352: ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കും.
വഴിതിരിച്ചുവിട്ട ട്രെയിനുകൾ
1. ട്രെയിൻ നമ്പർ 12515: തിരുവനന്തപുരം-സിൽചർ എക്സ്പ്രസ് നാഗർകോവിൽ ടൗൺ, തിരുനെൽവേലി, മധുരൈ, ഡിണ്ടിഗൽ, കാരൂർ, നാമക്കൽ, സേലം, ജോലാർപേട്ടൈ വഴി വഴിതിരിച്ചു വിട്ടു.
ശനിയാഴ്ച പത്ത് ട്രെയിനുകൾ പൂർണമായും സർവീസ് റദ്ദാക്കിയിരുന്നു. ഭാഗികമായി സർവീസ് റദ്ദാക്കിയത് ആറ് ട്രെയിനുകളായിരുന്നു. മഴയ്ക്കും മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനുമുള്ള സാധ്യതയും തുടരുന്നതിനാലാണ് ഇപ്പോഴും ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കാത്തത്.