Latest News

27നും 28നും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

പുഴകളിലും മറ്റും ജല നിരപ്പ് ഉയരാനും സാധ്യതയുണ്ട്.

Rain, ie malayalam

തിരുവനന്തപുരം : ഓഗസ്റ്റ് 27,28 തീയതികളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.

27ന് കോട്ടയം, ഇടുക്കി, എറണാകുളം തൃശൂര്‍ ജില്ലകളിലും 28ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ പെയ്തേക്കും എന്നാണ് മുന്നറിയിപ്പ്.

 

കടലിലെ താപനിലയിൽ വർധന: കേരള- കര്‍ണാടക തീരപ്രദേശങ്ങളില്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടായേക്കും

ഇരുപത്തിനാല് മണിക്കൂറില്‍ ഏഴ് മുതല്‍ പതിനൊന്ന് സെന്റീമീറ്റര്‍ വരെ മഴ പെയ്തേയ്ക്കുമെന്നാണ് കരുതുന്നത്. പ്രളയകാലത്ത് 20 സെന്റീമീറ്ററിലും കൂടുതലായിരുന്നു മഴ. മുന്നറിയിപ്പില്‍ പരിഭ്രാന്തി വേണ്ട എന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചത്.

അതേസമയം ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. പുഴകളിലും മറ്റും ജല നിരപ്പ് ഉയരാനും സാധ്യതയുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Heavy rain expected in kerala 27 28 august

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express