scorecardresearch
Latest News

മഴപ്പേടിയിൽ കേരളം; നിർത്താതെ പെയ്യുമെന്ന് കാലാവസ്ഥ റിപ്പോർട്ട്; കണ്ണൂരിൽ രണ്ട് മരണം;

അഞ്ച് വർഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ

monsoon, monsoons, rains, monsoon withdrawal, pune, india news, indian express

തിരുവനന്തപുരം: തെക്കു-പടിഞ്ഞാറൻ കാലവർഷം കാലംതെറ്റി കനത്ത് പെയ്യാൻ തുടങ്ങിയതോടെ കേരളം മഴപ്പേടിയിലാണ്ടു. സംസ്ഥാനത്ത് ഇന്നലെ രാത്രിയും തുടർന്ന മഴ രാവിലെയും തുടരുകയാണ്. അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും ശക്തമായ മഴയാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദീകരിച്ചു.

അടുത്ത രണ്ട് ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ അതിശക്തിയായി പെയ്യും. 20 സെന്റിമീറ്റർ വരെ മഴ പെയ്യും. കാറ്റ് 55 കിലോമീറ്റർ വരെ വേഗം കൈവരിക്കാനുള്ള സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കൂടുതൽ ജാഗ്രത പാലിക്കാനാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കണ്ണൂരിൽ കനത്ത മഴയിൽ തെങ്ങ് വീണ് ഒരാൾ മരിച്ചു. മാട്ടൂൽ മടക്കരയിൽ ഓട്ടക്കണ്ണൻ മുഹമ്മദ് കുഞ്ഞി(58) ആണ് മരിച്ചത്. ക്വാറിയിലെ കല്ല് നീക്കുന്നതിനിടെ കല്ല് അടർന്നുവീണ് പാനൂരിൽ ഇതര സംസ്ഥാന തൊഴിലാളിയും മരിച്ചു. കർണ്ണാടക ജാഗിരി സ്വദേശി ക്രിസ്തുരാജ് (20) ആണ് മരിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Heavy rain continues in kerala two died in kannur