തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെളളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിൽ വയനാട്ടിലും എറണാകുളത്തും പ്രൊഫഷണൽ കോളേജ് അടക്കമുളള വിദ്യാലയങ്ങൾക്കാണ് അവധി. ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലാണ് അവധി. കോട്ടയം, ഇടുക്കി ജില്ലകളിലും വിദ്യാലയങ്ങൾക്ക് അവധിയാണ്.

അവധി പ്രഖ്യാപിച്ച ജില്ലകളിൽ ഈ മാസം 21 പ്രവർത്തി ദിവസമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മഴ ഇന്നലെ രാത്രിയും ശക്തമായി പെയ്‌തതോടെ വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 18 ആക്കി ഉയർത്തി. അതേസമയം മറ്റ് ജില്ലകളിലും മഴ ശക്തമായി പെയ്യുന്നുണ്ട്. തീരപ്രദേശത്തുളളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ