Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്
UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?
കടല്‍ക്കൊല: നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കേരളം അണ്‍ലോക്കിലേക്ക്; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

Kerala Floods, Rains, Weather, Idukki Rajamala Landslide: രാജമലയിൽ മരണസംഖ്യ ഉയരുന്നു; മീനച്ചിലാറ്റിൽ കുതിച്ചുയർന്ന് ജലനിരപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ

Kerala Floods, Rains, Weather, Idukki Rajamala Landslide: കോട്ടയം താലൂക്കിൽ ജലനിരപ്പ് ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഇന്ന് തന്നെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപന സെക്രറിമാർക്ക് തഹസിൽദാർ നിർദ്ദേശം നൽകി

Kerala News, Munnar, Kerala Rain, Idukki Dam, Idukki Dam Current Water Level, Rain in Kerala, Rajamala, Idukki, Kerala Weather, Rajamala Munnar, Kerala Flood, Kerala Rain News, Kerala Rains, Munnar News, Kochi Weather, Kerala News Today, Wayanad Weather, Munnar Landslide, Kerala Rain Today, Munnar Weather, Pettimudi, Munnar Rajamala, Kerala News Live, landslide in Kerala, Layam Meaning, kerala floods, kerala, idukki landslide, rajamala landslide, munnar lanslide, kerala rains, kerala rains latest news, idukki landslide, idukki landslide news, weather, weather in kerala, kerala weather, kerala weather today, today weather in kerala, kerala news

Kerala Floods, Rains, Weather, Idukki Rajamala Landslide: കൊച്ചി: നിർത്താതെ പെയ്യുന്ന ശക്തമായ മഴ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ വലിയ ഭീതിയാണ് കേരളത്തിലാകെ സൃഷ്ടിച്ചിരിക്കുന്നത്. മൂന്നാർ രാജമലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. കാണാതായ 66 പേരില്‍ 15 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുന്നു. മറ്റൊരു മലയോര ജില്ലയായ വയനാടും സ്ഥിതി വ്യത്യസ്തമല്ല. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് വയനാട് മുണ്ടക്കൈ മേഖലയിൽ സ്ഥിതി ഗുരുതരമാക്കിയത്. കോട്ടയം ജില്ലയിൽ പാല ഉൾപ്പടെയുള്ള പ്രദേശം മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളക്കെട്ട് രൂപപ്പെട്ടു.

 

Kerala Floods, Rains, Weather, Idukki Rajamala Landslide

ദുരന്തഭൂമിയായി രാജമല

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു.

പരുക്കേറ്റവരെ മൂന്നാര്‍ റ്റാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചു. ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെരിയവരയില്‍ ഗതാഗത സൗകര്യങ്ങള്‍ പുഃനർനിര്‍മിച്ചാണ് രക്ഷാദൗത്യം തുടരുന്നത്. സങ്കീർണ സ്ഥിതി കണക്കിലെടുത്ത് എയർ ലിഫ്‌റ്റിങ്ങിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. രാജമലയിലേക്ക് രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്‌റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമസേനയുമായി ബന്ധപ്പെട്ടു.

രാത്രി മുഴുവൻ നല്ല മഴയുണ്ടായിരുന്നതുകൊണ്ട് ആളുകളെല്ലാം വീടുകളിൽ തന്നെയായിരുന്നു. പുലർച്ചെ നടന്ന അപകടം പുറംലോകമറിയുന്നത് രാവിലെ ഏഴിനു ശേഷമാണ്. ഫാക്‌ടറിയിലെ ജോലിക്കാർ എത്തിയപ്പോൾ കാണുന്ന കാഴ്‌ച ലയങ്ങളെല്ലാം മണ്ണിനടിയിലായതാണ്. “രാവിലെ എത്തിയപ്പോൾ ലയങ്ങൾ കാണാനില്ല, അതിലെല്ലാം ആളുകളുണ്ടായിരുന്നു,” രാജമല പഞ്ചായത്ത് അംഗം എ.ഗിരി പറയുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയില്ലാത്ത സ്ഥലമായിരുന്നു ഇതെന്നും വലിയ അപകടമാണ് നടന്നിരിക്കുന്നതെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറയുന്നു.

Also Read: Kerala Floods Live Updates: ഇടുക്കി, വയനാട് ജില്ലകളിൽ അതിതീവ്ര മഴ

Kerala Floods, Rains, Weather, Idukki Rajamala Landslide:  മൂന്നാർ രാജമലയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം

Kerala Floods, Rains, Weather: ഒറ്റപ്പെട്ട് മുണ്ടക്കൈ

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപ്പൊട്ടലിൽ പ്രദേശത്ത് നിന്ന് പുറത്തേക്ക് കടക്കാനുള്ള പാലം പൂർണമായും തകർന്നു. മുണ്ടക്കെെ പുഞ്ചിരിമട്ടം വനമേഖലയിലാണ് അതിതീവ്ര മഴ ലഭിച്ചത്. 24 മണിക്കൂറിനിടെ ഏകദേശം 1,500 മില്ലിമീറ്റർ മഴ ലഭിച്ചെന്നാണ് റിപ്പോർട്ട്.

ഗുരുതര സാഹചര്യം കണക്കിലെടുത്ത് മുണ്ടക്കെെ മേഖലയിൽ നിന്നുള്ളവരെ നേരത്തെ തന്നെ മാറ്റിപാർപ്പിച്ചിരുന്നു. അതുകൊണ്ട് വൻദുരന്തം ഒഴിവായി. ചില ഒറ്റപ്പെട്ട വീടുകളിൽ നിന്നുള്ളവരെ മാറ്റിപാർപ്പിക്കാനുള്ള ശ്രമങ്ങൾ തീവ്രമായി നടക്കുന്നു. പാലം തകരുകയും ഉരുൾപൊട്ടലുണ്ടാകുകയും ചെയ്‌തെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

Also Read: ലയങ്ങൾ കാണാനില്ല സാർ, അതിലെല്ലാം ആളുകളുണ്ടായിരുന്നു; വിറങ്ങലിച്ച് രാജമല

Kerala Floods, Rains, Weather:  മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം

മീനച്ചിലാറ്റിൽ ജലനിരപ്പ് കുതിച്ചുയരുന്നു

മീനച്ചിലാറ്റിൽ ജലനിരപ്പ് കുതിച്ചുയർന്നതിനെത്തുടർന്ന് പാലാ കൊട്ടാരമറ്റത്ത് വെള്ളം കയറി. ഇതോടെ പാലാ–ഈരാറ്റുപേട്ട റോഡ് അടച്ചു. കോട്ടയം താലൂക്കിൽ ജലനിരപ്പ് ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഇന്ന് തന്നെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപന സെക്രറിമാർക്ക് തഹസിൽദാർ നിർദേശം നൽകി. വൈക്കം താലൂക്കിലെ ആയാ൦കുടി, എഴുമാന്തുരുത്ത് ,വാഴമന, പടിഞ്ഞാറെ കര, വൈക്കപ്രയാർ എന്നീ പ്രദേശങ്ങളിലും വെള്ളം കയറി.

ഇടുക്കി-കോട്ടയം അതിർത്തി പ്രദേശമായ മുണ്ടക്കയത്തും ജലനിരപ്പ് ഉയരുകയാണ്. 50 സെമി കൂടി ജലനിരപ്പ് ഉയർന്നാൽ മുണ്ടക്കയം പാലം വെള്ളത്തിനടിയിലാകും.

Also Read: ആളുകളെ നേരത്തെ മാറ്റിപാർപ്പിച്ചു; വയനാട് വൻദുരന്തം ഒഴിവായി

Kerala News, Munnar, Kerala Rain, Idukki Dam, Idukki Dam Current Water Level, Rain in Kerala, Rajamala, Idukki, Kerala Weather, Rajamala Munnar, Kerala Flood, Kerala Rain News, Kerala Rains, Munnar News, Kochi Weather, Kerala News Today, Wayanad Weather, Munnar Landslide, Kerala Rain Today, Munnar Weather, Pettimudi, Munnar Rajamala, Kerala News Live, landslide in Kerala, Layam Meaning, kerala floods, kerala, idukki landslide, rajamala landslide, munnar lanslide, kerala rains, kerala rains latest news, idukki landslide, idukki landslide news, weather, weather in kerala, kerala weather, kerala weather today, today weather in kerala, kerala news
Kerala Floods, Rains, Weather: മീനച്ചില്ലാറ്റിൽ ജലനിരപ്പ് ഉയർന്നപ്പോൾ

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് (ആഗസ്റ്റ് 7) വൈകീട്ട് അഞ്ച് മണി മുതല്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുളളത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

കക്കയം ഡാമിന്റെ പൂര്‍ണ സംഭരണ ജലനിരപ്പ് 758.04 മീറ്റര്‍ ആണ്. ജലാശയത്തിന്റെ ബ്ലൂ അലേര്‍ട്ട് ജലനിരപ്പ് 755.50 മീറ്ററും റെഡ് അലേര്‍ട്ട് ജലനിരപ്പ് 757.50 മീറ്ററുമാണ്. ഇപ്പോഴത്തെ ജലനിരപ്പ് 755.5 മീറ്റര്‍ ആണ്. ഇപ്പോള്‍ ബ്ലൂ അലേര്‍ട്ട് ജലനിരപ്പിലാണ് ജലാശയം. ജില്ലയില്‍ ആഗസ്റ്റ് ഒന്‍പത് വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ ജലാശയത്തിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാലാണ് വെളളം തുറന്നുവിടാന്‍ തീരുമാനിച്ചിട്ടുളളത്.

പൂമല ഡാം ഷട്ടറുകൾ തുറന്നു

തൃശൂർ പൂമല ഡാമിലെ ജലനിരപ്പ് 28 അടിയായി ഉയർന്നതോടെ നാല് സ്പിൽവേ ഷട്ടറുകൾ ഒരു ഇഞ്ച് വീതം തുറന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഷട്ടറുകൾ തുറന്നത്. മലവായ് തോടിന്റെ ഇരുവശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഉച്ച 12 മണിക്ക് ഡാമിൽ സംഭരണ ശേഷിയുടെ 75.86% ജലമുണ്ട്. മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമിന്റെ പരമാവധി ജലനിരപ്പ് 29 അടിയാണ്.

ശബരിമല ഉൾവനത്തിൽ ഉരുൾപ്പൊട്ടൽ

ശബരിമല ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സൂചന. കക്കാട്ടാറിൽ ജലനിരപ്പ് ഉയരുന്നു. നദിയിലൂടെ മരങ്ങളും ഒഴുകിവരുന്നുണ്ട്. അഗളിയിലടക്കം ഒന്നിലധികം ഒരുപ്പൊട്ടലുകൾ ഉണ്ടായതായാണ് സൂചന. അള്ളുങ്കല്‍ ഭാഗത്ത് വെള്ളം ഉയരുന്ന സാഹചര്യത്തില്‍ മണിയാര്‍ ബാരേജിലെ 5 ഷട്ടറുകളും 4 മീറ്റര്‍ എങ്കിലും ഉയര്‍ത്തേണ്ടതായി വരുന്നു. ഇതുമൂലം പമ്പാ നദിയില്‍ 3 മീറ്റര്‍ എങ്കിലും ജലം ഉയരുമെന്ന് പ്രതീഷിക്കുന്നു. അതിനാല്‍ നദീതീരങ്ങളില്‍ താമസിക്കുന്നവരും പൊതു ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Also Read: Kerala Weather: നാല് ജില്ലകളിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യത; റെഡ് അലർട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Heavy rain continues in kerala rajamala death toll increases kottayam wayanad idukki pathanamthitta are red zones

Next Story
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യംfranco mulaykkal
The moderation of comments is automated and not cleared manually by malayalam.indianexpress.com