Kerala Rains: കൊച്ചി: സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. പ്രൊഫഷണല്‍ കോളേജുകളിലുള്‍പ്പടെയാണ് അവധി പ്രഖ്യാപിച്ചത്.

എറണാകുളം ജില്ലയില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻവാടികള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. കുസാറ്റ് നാളെയും മറ്റന്നാളുമായി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു.

എംജി സര്‍വ്വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളില്‍ വ്യാഴാഴ്ച നടത്താനിരുന്ന കോളേജ് യൂണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണലും മാറ്റിവച്ചു. പുതുക്കിയ തീയതിതികള്‍ പിന്നീട് അറിയിക്കും.

കേരള സർവ്വകലാശാല ഓഗസ്റ്റ് 16, 17 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല പഠനവകുപ്പുകളില്‍ നാളെ നടക്കാനിരുന്ന എല്ലാ പിജി പരീക്ഷകളും മാറ്റി. ആരോഗ്യ സര്‍വ്വകലാശാല വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ