scorecardresearch

Kerala Rain: കേരളത്തിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Weather Updates: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്

Kerala Weather Updates: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്

author-image
WebDesk
New Update
Rain, Kerala, Kerala rain

ഫയൽ ചിത്രം

Kerala Weather Updates: തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. രണ്ട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. 

Advertisment

Also Read: കൊച്ചിയിൽ റെക്കോർഡ് മഴ; വെള്ളക്കെട്ട് രൂക്ഷം

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും,തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ  ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Also Read: വോട്ടർപട്ടിക വിവാദം: ഹൈക്കോടതിയെ സമീപിച്ച് വി എം വിനു

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം നിലനിൽക്കുന്നു. നവംബർ 22 ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Also Read: ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റു വിലക്ക് നീട്ടി ഹൈക്കോടതി

Advertisment

തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദം കൂടി ശക്തമായതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ ശക്തമായി ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ മെട്രോ നഗരമായ കൊച്ചിയിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. സമീപകാലത്തെ റെക്കോർഡ് മഴയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 

Read More: തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ നടപടികൾ നിർത്തിവയ്ക്കണം; എസ്ഐആറിനെതിരെ കേരളം

Kerala Weather Heavy Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: