കൊല്ലം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ ഓഗസ്റ്റ് 9 ന് അവധി പ്രഖ്യാപിച്ചു. വയനാട്, കൊല്ലം ജില്ലകളില്‍ പൂര്‍ണ്ണമായും ഇടുക്കി, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ശക്തമായി മഴ പെയ്യുന്ന  താലൂക്കുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട് ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അങ്കണവാടികളും അടക്കം പ്ലസ് ടു വരെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ എ.ആർ.അജയകുമാർ അവധി പ്രഖ്യാപിച്ചു. അതേസമയം പ്രൊഫഷണൽ കോളേജുകൾക്ക് അവധിയില്ല. ഹയര്‍ സെക്കൻഡറി, കോളേജ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഇടുക്കി ജില്ലയിൽ ദേവികുളം, ഉടുമ്പൻചോല, ഇടുക്കി താലൂക്കുകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി.  മുൻ നിശ്ചയിച്ച പ്രകാരം പരീക്ഷകൾക്ക് അവധിയില്ല.

കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും പ്രൊഫഷണൽ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങൾക്കും ജില്ലാ കലക്ടര്‍ അവധി  പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, നിലമ്പൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ തുറക്കും, എന്നാൽ കുട്ടികൾക്ക് അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ