കൽപറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ഇന്നലെ മുതൽ ശക്തമായ മഴ തുടരുന്നതിനാൽ വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകലക്ടർ ഇന്ന് അവധി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, സിബിഎസ് ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും.

ശക്തമായ മഴയാണ് രണ്ട് ദിവസമായി വയനാട്ടില്‍ പെയ്യുന്നത്. മഴ തുടരുന്നതിനാൽ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ്‌ ഉയരുന്നുണ്ട്‌. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്‌. അതിനാൽ മഴ കുറയുന്നത്‌ വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.