scorecardresearch
Latest News

കനത്ത മഴ: മൂന്ന് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

rain, ie malayalam

കൊച്ചി: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കലക്ടർമാർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി സർവകലാശാള നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

Kerala Weather Live Updates: മഴ കനക്കും; ഇന്നും നാളെയും റെഡ് അലർട്ട്

കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Also Read: അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയും ഇടിമിന്നലും; വെല്ലുവിളിയായി രണ്ട് ന്യൂനമര്‍ദങ്ങള്‍

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം കൂടുതല്‍ ശക്തി പ്രാപിച്ച് മഹാരാഷ്ട്ര തീരത്തേക്ക് അടുക്കുകയാണ്. കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്-ആന്ധ്രാതീരത്തിന് അടുത്തായി മറ്റൊരു ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ഈ രണ്ട് ന്യൂനമർദങ്ങളുടെ സ്വാധീനംമൂലം വരുന്ന രണ്ടു ദിവസവും ശക്തമായ മഴയുണ്ടാകുമെന്നാണ് കരുതുന്നത്.

Also Read: മഴയിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു, എറണാകുളം സ്റ്റേഷനിൽ വെളളക്കെട്ട്

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നതിനാല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ പാലക്കാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 22 ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും റെഡ് അലർട്ട് ഉണ്ടാകും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Heavy rain collector announces holiday for educational institutions