Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു, വിമാന സർവീസിൽ മാറ്റം

കൊച്ചിയിൽനിന്നുളള എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വിദേശ വിമാന സർവീസുകൾ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. യാത്രക്കാർ തിരുവനന്തപുരത്ത് എത്തണം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം നാലു ദിവസത്തേയ്ക്ക് അടച്ചു. 18-ാം തീയതി വരെയാണ് വിമാനത്താവളം അടച്ചത്. കനത്ത മഴയിൽ റൺവേയും വിമാനത്താവള പരിസരങ്ങളും വെളളം കയറിയ പശ്ചാത്തലത്തിലാണ് തീരുമാനം. നെടുമ്പാശ്ശേരിയിലേക്കുളള വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.

കൊച്ചിയിൽനിന്നുളള എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വിദേശ വിമാന സർവീസുകൾ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. വൈകിട്ട് അഞ്ചിനുളള അബുദാബി വിമാനത്തിലും രാത്രി 11.40 നുളള ഷാർജ വിമാനത്തിലും പോകേണ്ട യാത്രക്കാർ തിരുവനന്തപുരത്ത് എത്തണം.

പുലര്‍ച്ചെ നാല് മുതല്‍ ഏഴുവരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്‍ക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് മഴ കനത്തതോടെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഉച്ചയ്ക്ക് രണ്ടു മണി വരെ സർവീസ് പൂർണമായും നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. വിമാനത്താവളത്തിലും പരിസരത്തും വെളളക്കെട്ടുകളാണ്. വെളളം പമ്പുപയോഗിച്ച് പുറത്തേക്ക് ഒഴുക്കി കളയുന്ന നടപടികൾ തുടരുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Heavy rain cochin airport stopped services till 2 pm

Next Story
Kerala Rain Live Updates: പത്തനംതിട്ടയിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് തുറന്ന ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com