കോട്ടയം: എറണാകുളം-കോട്ടയം പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ശക്തായ കാറ്റിലും മഴയിലും മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. വിവിധ സ്ഥലങ്ങളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടെങ്കിലും മരങ്ങള്‍ നീക്കി ട്രെയിനുകള്‍ ഓടിത്തുടങ്ങി.

പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇടിമിന്നലും കാറ്റോടുകൂടിയ മഴയ്ക്കും സാധ്യതയെന്നു കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയായിരിക്കുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ