തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇത്തവണത്തെ കാലവർഷക്കെടുതിയിൽ വൈദ്യുതി ബോർഡിന് കനത്ത നഷ്ടമെന്ന് റിപ്പോർട്ട്. ആറ് ലക്ഷത്തോലം പേരെ ദുരിതത്തിലാക്കിയ മഴക്കെടുതിയിൽ 25 കോടിയുടെ അധിക നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടായത്.

ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 25000ത്തിലേറെ പോസ്റ്റുകളാണ് തകർന്നതെന്ന് പ്രാഥമിക കണക്കുകൾ. ഇവയ്ക്ക് പുറമെ 250 ലധികം ട്രാൻസ്ഫോർമറുകളും തകരാർ സംഭവിച്ചു. ഏറ്റവും ചുരുങ്ങിയത് 3000 കിലോമീറ്റർ നീളത്തിലുളള വൈദ്യുതി ലൈനുകൾ തകരാറിലായെന്നും കെഎസ്ഇബിയുടെ പ്രഥാമിക കണക്കുകൾ വിശദീകരിക്കുന്നു.

കാലവർഷക്കെടുതിയിൽ നേരിട്ട തകരാറുകളും നഷ്ടങ്ങളും മാത്രം കണക്കുകൂട്ടിയപ്പോഴാണ് പ്രവർത്തന ചിലവ് അധികമായത്. അതേസമയം ശക്തമായ മഴയിൽ വൈദ്യുതി വിതരണം നഷ്ടപ്പെട്ട സാഹചര്യത്തിൽ അടുത്ത രണ്ട് മാസങ്ങളിലായി വരുമാനത്തിലും കുറവ് വരുമെന്നാണ് കരുതപ്പെടുന്നത്.

വൈ​ദ്യു​തി നി​ല പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ൽ ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, പി​ഡ​ബ്ല്യു​ഡി, എ​ന്നീ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം ല​ഭി​ച്ച​താ​യി കെഎസ്ഇബി അ​റി​യി​ച്ചു. എന്നാൽ സംസ്ഥാനത്ത് പലയിടത്തും ഇപ്പോഴും മഴ തുടരുന്നത് പ്രയാസം സൃഷ്ടിക്കുന്നതായും വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.