തൃശൂർ: തൃശൂർ ജില്ലയിലെ കൊരട്ടിയിൽ ചുഴലിക്കാറ്റിനെ തുടർന്ന് വൻ നാശനഷ്‌ടം. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും ഉണ്ടായിരുന്നു. ഇന്നലെരാത്രി 11.30 ന് ആഞ്ഞടിച്ച കാറ്റ് അഞ്ച് മിനിറ്റോളം നീണ്ടുനിന്നു. വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം മേഖലയിലാണ് കൂടുതൽ നാശമുണ്ടായത്.

മരച്ചില്ലകൾ വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും തകരാറിലായി. 20 വെെദ്യുതി പോസ്റ്റുകളാണ് ചുഴലിക്കാറ്റിൽ തകർന്നത്. മരച്ചില്ലകൾ വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. പിന്നീട് മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ കൊരട്ടി പൊലീസും അഗ്നിശമന സേനയും ചേർന്ന് റോഡിലെ മരങ്ങൾ നീക്കി.

Read Also: സ്വന്തം കുഞ്ഞിനെ കണ്ടത് ഒരിക്കൽ മാത്രം, പേരിടാനും കാത്തിരിപ്പ്; കലക്‌ടർ തിരക്കിലാണ്

ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ലോറി കാറ്റിൽ മറിഞ്ഞതായി ദൃക്‌സാക്ഷികൾ പറയുന്നു. പലയിടത്തും വീടുകളിലെ ഷീറ്റുകൾ പറന്നു പോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook