scorecardresearch
Latest News

തൃശ്ശൂർ കുന്നംകുളത്ത് ചുഴലിക്കാറ്റ്

കുന്നംകുളം ആർത്താറ്റ് ഓർത്തഡോക്സ് പള്ളിയുടെ മേൽക്കൂര ചുഴലിക്കാറ്റിൽ തകർന്നു

തൃശ്ശൂർ കുന്നംകുളത്ത് ചുഴലിക്കാറ്റ്

തൃശ്ശൂർ: കുന്നംകുളത്ത് ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപകനാശനഷ്ടടം. കുന്നംകുളം ആർത്താറ്റ് ഓർത്തഡോക്സ് പള്ളിയുടെ മേൽക്കൂര ചുഴലിക്കാറ്റിൽ തകർന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പള്ളിയിൽ ഒരു യോഗം നടക്കുന്നതിനിടെയാണ് കാറ്റ് ഉണ്ടായത്.

കഴിഞ്ഞ 3 ദിവസമായി സ്ഥലത്ത് കനത്ത മഴ തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. മരം കടപുഴകി വീണ് നിരവധി വീടുകൾക്കും പ്രദേശത്തെ സ്കൂളിനും നാശനഷ്ടമുണ്ടായി. സമീപത്തുള്ള ഹോളി ക്രോസ്, ചെറിയ RC പള്ളി എന്നിവക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

പ്രദേശത്തെ സെന്‍റ് തോമസ് സ്കൂളിന്‍റെ ഓടുകൾ കാറ്റിൽ പറന്നുപോയി. കെട്ടിടം ഭാഗികമായി തകർന്നു.മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. നഗരസഭ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Heavy rain and storm creates damagesin thrissur kundhakulam