തിരുവനന്തപുരം: ഇടയ്ക്ക് പെയ്ത വേനൽ മഴയ്ക്കും കേരളത്തെ തണുപ്പിക്കാൻ സാധിച്ചില്ല. സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുകയാണ്. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ മുന്നിറിയിപ്പ്. ചൂട് കണക്കിലെടുത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ പത്ത് വരെ സൂര്യഘാത മുന്നറിയിപ്പ് നീട്ടിയിട്ടുണ്ട്.
Also Read: വേനൽചൂട് കനക്കുന്നു; സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിൽ വരു ദിവസങ്ങളിൽ താപനില ശരാശരിയിൽ നിന്നും മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോജ് ജില്ലകളിൽ ശരാശരിയിൽ നിന്നും രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാനുള്ള സാധ്യതയുമുണ്ട്.
Also Read: വേനൽ ചൂടിനെ തണുപ്പിക്കാൻ നാട്ടുപാനീയങ്ങൾ
ധാരാളം വെള്ളം കുടിക്കണമെന്നാണ് നിർദേശം. നിർജലീകരണം ഉണ്ടാകുമെന്നതിനാലാണ് ഇത്. 11 മണി മുതല്‍ മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടനടി മെഡിക്കല്‍ സഹായം തേടണം.
പാതയോരത്തെ ശീതള പാനീയങ്ങളുടെ വില്‍പന ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചു വരുന്നുണ്ട്. ശുദ്ധജലം മാത്രമേ ശീതള പാനീയത്തിലും ഐസിലും ഉപയോഗിക്കാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് വാങ്ങി കുടിക്കുന്നവരും ഇത് ഉറപ്പുവരുത്തേണ്ടതാണ്.