കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും (ഏപ്രില്‍ 3,4) ഉഷ്‌ണതരംഗത്തിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ഇപ്പോഴത്തെ ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയേക്കാൾ ഉയരാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ കർശനമായി വീടുകളിൽ കഴിയണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് കൂടിയ സമയങ്ങളില്‍ കൂടുതല്‍ നേരം സൂര്യരശ്മികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Read Also: ഏപ്രിൽ 14ന് ശേഷം ‘ഭാഗിക ലോക്ക്ഡൗണ്‍’

ജില്ലയില്‍ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണമെന്ന് കലക്‌ടർ അറിയിച്ചു. ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുകയും ചെയ്യേണ്ടതാണ്. അതുവഴി നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സാധിക്കും. ചൂട് കൂടുതലുള്ള വസ്ത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലും ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.