ലാലി ടീച്ചറുടെ ഹൃദയവുമായി ലീന നാളെ ആശുപത്രി വിടും

ജീവിതത്തിലേക്ക് മടങ്ങി വന്ന ലീനയുടെ മക്കള്‍ അവയവദാന സമ്മതപത്രം നല്‍കും

leena, ie malayalam

കൊച്ചി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായതിനെ തുടര്‍ന്ന്‌ ലീന നാളെ ജീവിതത്തിലേക്ക് മടങ്ങും. മെയ് 9-നാണ് മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിയായ ലാലി ഗോപകുമാറിന്റെ ഹൃദയം എറണാകുളം ഭൂതത്താന്‍കെട്ട് സ്വദേശിയായ ലീന ഷിബുവില്‍ തുന്നിച്ചേര്‍ത്തത്. 20 ദിവസത്തിലധികം ചികിത്സയില്‍ കഴിഞ്ഞശേഷമാണ് ലീന ജീവിതത്തിന്റെ തിരക്കുകളിലേക്ക് മടങ്ങുന്നത്.

ഏറെക്കാലമായി ഹൃദ് രോഗത്തിന് ചികിത്സയിലായിരുന്നു ലീന. അന്യൂറിസം ബാധിച്ചാണ് ലാലിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച ലാലിയുടെ ഹൃദയം എയര്‍ ആംബുലന്‍സിലാണ് കൊച്ചിയില്‍ എത്തിച്ചത്. സര്‍ക്കാര്‍ പൊലീസിനുവേണ്ടി മാര്‍ച്ച് മാസത്തില്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ യാത്രയായിരുന്നു അത്. ലാലിയുടെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തി കൊച്ചി ലിസി ആശുപത്രിയിലെത്തിച്ച ഹൃദയം അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലാണ് ലീനയില്‍ തുന്നിച്ചേര്‍ത്തത്. വൈകുന്നരേം 6.12-നാണ് ലാലിയുടെ ഹൃദയം പുതിയ ശരീരത്തില്‍ സ്പന്ദനം ആരംഭിച്ചത്.

Read Also: പറന്നു വന്ന ഹൃദയങ്ങള്‍ സ്വീകരിച്ചവർ കണ്ട് മുട്ടിയപ്പോൾ

ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധനായ ഡോ ജോസ് ചാക്കോ പെരിയപുറമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ജീവിതത്തിലേക്ക് മടങ്ങി വന്ന ലീനയുടെ മക്കള്‍ അവയവദാന സമ്മതപത്രം നല്‍കും. അമ്മയിലെ വിജയകരമായ ഹൃദയം മാറ്റിവയ്ക്കലില്‍ പ്രചോനമുള്‍ക്കൊണ്ടാണ് മക്കളും അവയവദാനത്തിന് മുന്നോട്ട് വന്നത്. നാളെ അമ്മയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമ്പോഴാണ് മക്കള്‍ സമ്മതപത്രം നല്‍കുന്നത്.

ലിസി ആശുപത്രിയിലെ 24-ാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു ലീനയുടേത്. ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ ഒന്നരക്കോടി ചെലവഴിച്ചത് ഏറെവിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പവന്‍ഹാന്‍സ് എന്ന മിനിരത്‌ന പൊതുമേഖല കമ്പനിയില്‍ നിന്നുമാണ് സംസ്ഥാനം ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്.

മുമ്പ് സമാനമായ രീതിയില്‍ ആകാശ മാര്‍ഗം കൊച്ചിയില്‍ എത്തിച്ച് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ജീവിതത്തിലേക്ക് മടങ്ങിയ മാത്യു അച്ചാടനും സന്ധ്യയും കഴിഞ്ഞ ദിവസം ലീനയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. 2015-ല്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം നീലകണ്ഠ ശര്‍മ്മയുടെ ഹൃദയം നേവിയുടെ ഡോണിയര്‍ വിമാനത്തില്‍ എത്തിച്ചാണ് ചാലക്കുടി സ്വദേശിയായ മാത്യു അച്ചാടനില്‍ വച്ചുപിടിപ്പിച്ചത്. 2016-ലാണ് സന്ധ്യയില്‍ വിശാലിന്റെ ഹൃദയം മാറ്റിവച്ചത്. ഇരുവരേയും കണ്ടത് തന്റെ ആത്മവിശ്വാസം വളരെയധികം വര്‍ദ്ധിച്ചുവെന്ന് ലീന പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Heart transplant surgery leena lally

Next Story
ന്യൂനമർദം ചുഴലിക്കാറ്റായി മാറും; അടുത്ത രണ്ട് ദിവസവും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതKerala news, Kerala news live, Malayalam news updates, weather, crime, traffic, train, airport, കാലാവസ്ഥ, ക്രൈം, ട്രെയിൻ, കനത്ത മഴയ്ക്ക് സാധ്യത, yellow alert, യെല്ലോ അലേർട്ട്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express