Latest News

കോവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി

സര്‍ക്കാരിന് ഇക്കാര്യത്തിൽ മറച്ചുവയ്ക്കാന്‍ ഒന്നുമില്ല. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ല

veena george, cpm, ie malayalam
Photo: Faceboo/Veena George

തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ പട്ടിക പുനഃപരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്. കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാനത്ത് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ആശുപത്രിയില്‍ ഒരാള്‍ മരിച്ചാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കില്‍ ആശുപത്രി സൂപ്രണ്ടോ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ ആയി അപ്‌ലോഡ് ചെയ്യണം. രോഗി മരിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ ആശുപത്രികളില്‍ നിന്ന് ഓണ്‍ലൈന്‍ അപ്‌ഡേഷന്‍ നടക്കണം. കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ മരണങ്ങളും ആശുപത്രിയില്‍ നിന്ന് ഇത്തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന് ഇക്കാര്യത്തിൽ മറച്ചുവയ്ക്കാന്‍ ഒന്നുമില്ല. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. കോവിഡ് മരണ പട്ടിക സംബന്ധിച്ച പരാതി ലഭിച്ചാല്‍ പുനഃപരിശോധിക്കാന്‍ തയ്യാറാണ്. ജനങ്ങൾക്ക് പരമാവധി സഹായം കിട്ടാൻ സഹായകമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read More: കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില

അതിനിടെ, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്കരിച്ചവരുടെ മരണകാരണം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. കോവിഡ് മരണങ്ങളില്‍ നല്ലൊരു പങ്കും കോവിഡേതരമെന്നാണ് രേഖപ്പെടുത്തിയത്. ഗുരുതര വീഴ്ചയാണ് ഉണ്ടായത്. അര്‍ഹര്‍ക്ക് നഷ്ടപരിഹാരം നഷ്ടമാകരുതെന്നും സതീശൻ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Health minister veena george talking about covid death523608

Next Story
കെ-റെയിൽ: പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്K Rail Silver Line Project
The moderation of comments is automated and not cleared manually by malayalam.indianexpress.com