scorecardresearch

നിപ: പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്ന് വീണ ജോര്‍ജ്

അഞ്ച് സാമ്പിളുകളുടെ ഫലം കാത്തിരിക്കുകയാണെന്നും വീണ ജോര്‍ജ് വ്യക്തമാക്കി

അഞ്ച് സാമ്പിളുകളുടെ ഫലം കാത്തിരിക്കുകയാണെന്നും വീണ ജോര്‍ജ് വ്യക്തമാക്കി

author-image
WebDesk
New Update
veena george | Health | CPM | വീണ ജോർജ്

വീണ ജോർജ്

കോഴിക്കോട്: നിപ സ്ഥിരീകരണം സംബന്ധിച്ചുള്ള പരിശോധനാഫലം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് മരണപ്പെട്ട രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചതിന് പിന്നാലെയാണ് വീണ ജോര്‍ജിന്റെ പ്രതികരണം.

Advertisment

സാമ്പിളുകള്‍ അയച്ച കാര്യം കേന്ദ്രമന്ത്രിയെ അറിയിച്ചിരുന്നു. ഇക്കാര്യമാകാം കേന്ദ്രമന്ത്രി പറഞ്ഞത്. അഞ്ച് സാമ്പിളുകളുടെ ഫലം കാത്തിരിക്കുകയാണെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാം.

?si=xrIepmWOYVWYlqsL

മരണപ്പെട്ട രണ്ട് പേര്‍ക്കും നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചത്. മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകരും നിലവില്‍ നിരീക്ഷണത്തിലാണ്.

Advertisment

നിപ രോഗലക്ഷണങ്ങളോടെ നാല് പേര്‍ ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. മൂന്ന് കുട്ടികളും ഒരു മുതിര്‍ന്നയാളുമാണ് ചികിത്സയിലുള്ളതെന്നും മന്ത്രി അറിയിച്ചു. രോഗം സംശയിക്കുന്നവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 75 പേരുണ്ട്.

എല്ലാ ആശുപത്രികളിലും മാസ്ക്, പിപി കിറ്റ് അടക്കമുള്ള ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ ആരോഗ്യപ്രവർത്തകർ പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

എന്താണ് നിപ

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കും നിപ്പ വൈറസ് പകരാം. തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലിറ്റീസ് രോഗം ഉണ്ടാക്കുന്ന വൈറസാണ് നിപാ വൈറസ്. സാധാരാണ വവ്വാലുകളിലാണ് ഈ വൈറസ് കാണുക. വവ്വാലിന്റെ പ്രജനന സമയത്താണ് വൈറസ് കൂടുതലായും പുറത്തേക്ക് വരിക. തലച്ചോറിനെ ബാധിക്കുന്ന രോഗലക്ഷണങ്ങളായിട്ടും ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലും രോഗം രണ്ട് തരത്തില്‍ ബാധിക്കാം.

Nipah Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: