കോവിഡ് മരണനിരക്കിലെ അവ്യക്തതകള്‍ നീക്കും : ആരോഗ്യമന്ത്രി

കൃത്യമായ വിവരങ്ങളുടേയും, രേഖകളുടേയും അഭാവത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുത്താത്തവരുടെ പേരും രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

veena george, cpm, ie malayalam
Photo: Facebook/Veena George

പത്തനംതിട്ട: കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിലെ അവ്യക്തതകളെല്ലാം നീക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സര്‍ക്കാരിന്റെ നടപടികളെല്ലാം സുതാര്യമാണെന്നും ജനങ്ങള്‍ക്ക് സഹായം ലഭിക്കേണ്ട കാര്യത്തില്‍ ആരോഗ്യവകുപ്പ് ഒപ്പമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

“കോവിഡ് മരണങ്ങള്‍ കൃത്യമായും സുതാര്യമായും രേഖപ്പെടുത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. കൃത്യമായ വിവരങ്ങളുടേയും, രേഖകളുടേയും അഭാവത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുത്താത്തവരുടെ പേരും രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ഈ നടപടി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം കൊടുത്തിരിക്കുന്നത്,” ആരോഗ്യമന്ത്രി പറഞ്ഞു.

“ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായെങ്കില്‍ പരാതി നല്‍കാം. തീര്‍ച്ചയായും പരിശോധിച്ചിരിക്കും. നടപടിയും സ്വീകരിക്കും. പുതിയ ഓണ്‍ലൈന്‍ സംവിധാനം സുതാര്യമാണ്. 24 മണിക്കൂറിനുള്ളില്‍ തന്നെ മരണങ്ങള്‍ പട്ടികയില്‍ ചേര്‍ക്കും. മരണങ്ങള്‍ മറച്ചു വക്കേണ്ട കാര്യം സര്‍ക്കാരിനില്ല. ജനങ്ങള്‍ക്കൊപ്പമാണ് ആരോഗ്യവകുപ്പ് ഉള്ളത്,” വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

വിദേശത്ത് വച്ച് കോവിഡ് ബാധിച്ച് മരിച്ച മലയാളികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും ആരോഗ്യമന്ത്രി. മരണം നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങളില്‍ പല സംസ്ഥാനങ്ങളും ആശങ്ക ഉന്നയിച്ചിട്ടുണ്ട്. മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശം ഉണ്ടായാല്‍ ആരോഗ്യവകുപ്പ് പരിഗണിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

ഒന്നാം തരംഗത്തില്‍ മരിച്ചവരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ജില്ലാ തലത്തില്‍ പരിശോധിക്കും. പരാതി നല്‍കേണ്ടവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാത്ത തരത്തിലുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കും.

Also Read: കോവിഡില്‍ പെരുവഴിയിലായി പ്രവാസികള്‍; ജോലി നഷ്ടപ്പെട്ടത് 10.45 ലക്ഷം പേര്‍ക്ക്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Health minister veena george on covid death controversy

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express