തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പിഎംജി ജംങ്ഷനിൽ അപകടത്തിൽപ്പെട്ട വീട്ടമ്മയ്ക്ക് രക്ഷകയായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. വഴിയാത്രക്കാരിയായ വീട്ടമ്മയെ പിന്നിൽ നിന്ന് വന്ന ഓട്ടോ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കാലിന് സാരമായി പരുക്കേറ്റ വീട്ടമ്മ നിലത്ത് വീണ് നിലവിളിച്ചു. അപകടത്തിന് പിന്നാലെ പിഎംജിയിൽ ട്രാഫിക്ക് ബ്ലോക്കും. എന്നാൽ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച ആരോഗ്യമന്ത്രി അവിടെ എത്തി. അപകടം കണ്ട മന്ത്രി സ്വന്തം വാഹനത്തിൽ നിന്ന് ഇറങ്ങി യുവതിയുടെ അടുത്തേക്ക് എത്തി.

സുരക്ഷ ജീവനക്കാരുടെ സഹായത്തോടെ യുവതിയെ നിലത്ത് നിന്ന് ഉയർത്തിയ മന്ത്രി അവരെ തന്റെ പൈലറ്റ് വാഹനത്തിൽ കയറ്റി. ഉടൻ തന്നെ മന്ത്രിയുടെ പൈലറ്റ് വാഹനം യുവതിയുമായി ആശുപത്രിയിലേക്ക് കുതിച്ചു.
ഓട്ടോ വന്നിടിച്ച യുവതിയെ മന്ത്രി കാണുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിലെ ഡോക്ടറെ വിളിച്ച് വേണ്ട ചികിത്സയെല്ലാം ചെയ്യാന്‍ ആരോഗ്യമന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ