scorecardresearch
Latest News

കൂട്ടപ്പരിശോധനയിൽ അശാസ്ത്രീയതയില്ല; കെജിഎംഎയ്ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൂട്ടപ്പരിശോധന നടത്തുന്നതില്‍ വ്യത്യസ്ത അഭിപ്രായവുമായി കെജിഎംഒഎ രാവിലെയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്

KK Shailaja, KGMOA, IMA, KK Shailaja to KGMOA, KK Shailaja news, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: കൂട്ടപ്പരിശോധന സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനത്തിന് താങ്ങാവുന്നതല്ലെന്ന കെജിഎംഒയുടെ വാദത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളം ശാസ്ത്രീയമായി തന്നെയാണ് പരിശോധനകള്‍ നടത്തുന്നത്. പരിശോധനകളുടെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മികച്ച ശരാശരി കേരളത്തിനുണ്ട്. കെജിഎംഎയ്ക്ക് സര്‍ക്കാരിന്റെ ഒപ്പമേ പ്രവര്‍ത്തിക്കാനാകൂവെന്നും തെറ്റ് ചൂണ്ടിക്കാണിക്കാമെന്നും ആരോഗ്യമന്ത്രി മനോരമ ന്യൂസിനോട് പ്രതികരിച്ചു.

“സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കുറവാണെന്ന വാദം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കേസുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെയാണ് വലിയ തോതില്‍ പരിശോധന നടത്താന്‍ തീരുമാനമെടുത്തത്. ഫലം ലഭിക്കാന്‍ വൈകുന്നതിന്റെ കാരണം ആര്‍ടിപിസിആര്‍ ആകുമ്പോള്‍ പല തവണ പരിശോധിക്കും, സംശയം വരുന്നത് വീണ്ടും പരിശോധിക്കാറുണ്ട്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂട്ടപ്പരിശോധന നടത്തുന്നതില്‍ വ്യത്യസ്ത അഭിപ്രായവുമായി കെജിഎംഒഎ രാവിലെയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണ്, നിലവിലത്തെ പശ്ചാത്തലത്തില്‍ പ്രയോഗികമല്ല. ഇത് സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനത്തെ ബാധിക്കുമെന്നും കെജിഎംഒഎ ചൂണ്ടിക്കാണിച്ചു.

Read More: പതിനെട്ട് കഴിഞ്ഞവര്‍ക്കു കോവിഡ് വാക്‌സിന്‍: റജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍

സംസ്ഥാത്തിന്റെ ആര്‍ടിപിസിആര്‍ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോള്‍ നടക്കുന്ന പരിശോധനകളെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പരിശോധനകളുടെ ഫലം വരാന്‍ താമസിക്കുന്നതും ആശങ്കയാണ്. രോഗലക്ഷണമുള്ളവര്‍, സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, രോഗം പെട്ടെന്ന് വ്യാപിക്കാന്‍ സാധ്യതയുള്ളവര്‍ എന്നിവരിലേക്ക് പരിശോധന ചുരുക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാനുള്ള ലാബ് സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണം. കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിങ് കിറ്റുകളുടെ ലഭ്യത ഉറപ്പ് വരുത്തണം. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തന വിഭാഗത്തേയും ഉള്‍പ്പെടുത്തി സംവിധാനം വിപുലീകരിക്കണം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ കുറവ് പരിഹരിക്കണം എന്നിവയാണ് കത്തില്‍ ഉന്നയിച്ചിട്ടുള്ള പ്രധാന ആവശ്യങ്ങള്‍.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. ഇപ്പോള്‍ കേസുകളില്‍ ഉണ്ടാകുന്ന വര്‍ധന അതിന്റെ പരിണിതഫലമാണ്. മാസ്ക് ധരിക്കുന്നതിലും ശാരീരിക അകലം പാലിക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് പുറമെ ആഘോഷങ്ങളും എത്തിയത് രോഗവ്യാപനം കൂടുന്നതിനുള്ള സാഹചര്യമൊരുക്കിയെന്നും ഐഎംഎ പ്രതികരിച്ചു.
.
കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ മേയ് രണ്ടിന് വോട്ടെണ്ണല്‍ പ്രക്രിയ നടത്താവൂവെന്ന നിര്‍ദേശവും ഐഎംഎ മുന്നോട്ട് വച്ചിട്ടുണ്ട്. വീണ്ടും ഒരു തീവ്ര വ്യാപനത്തിനു വഴിവയ്ക്കുന്ന രീതിയില്‍ ആഹ്ളാദ പ്രകടനങ്ങളും ആഘോഷങ്ങളും അന്ന് ഉണ്ടായാല്‍ നമ്മുടെ ആരോഗ്യപരിപാലന വ്യവസ്ഥ തകരുന്ന സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. കര്‍ഫ്യൂവിന് സമാനമായിരിക്കണം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിലെ നിയന്ത്രണങ്ങളെന്നും ഐഎംഎ നിര്‍ദേശിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Health minister kk shailaja replay to kgmoa