തിരുവനന്തപുരം: പാലോട് പരിസ്ഥിതി ദുർബല പ്രദേശവും ജനവാസവുമുളള സ്ഥലത്ത് സ്ഥാപിക്കാൻ തീരുമാനിച്ച് ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്ലാൻറ് സംബന്ധിച്ച് നിലപാട് മാറ്റി സർക്കാരും ഐ എം എയും.

പാലോട് തന്നെ പ്ലാന്ര് സ്ഥാപിക്കണമെന്ന് സർക്കാരിന് നിർബന്ധമില്ലെന്ന് ആദ്യം വ്യക്തമാക്കിയത് ആരോഗ്യ മന്ത്രി  കെ. കെ ശൈലജയാണ്.  ഐഎംഎയുടെ  മാലിന്യ പ്ലാന്റ് പാലോട് തന്നെ വേണമെന്നില്ലെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഗണിക്കുന്നുവെന്നും എന്നാല്‍ മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ മാലിന്യ പ്ലാന്റിനെ പിന്തുണച്ച് മന്ത്രി രംഗത്തുവന്നിരുന്നു. മാലിന്യസംസ്‌കരണ പ്‌ളാന്റ് തുടങ്ങേണ്ടത് അത്യാവശ്യമാണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നുമാണ് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ വേറെ വഴിയില്ല. തെറ്റിദ്ധാരണ മൂലമാണ് ജനങ്ങളുടെ എതിര്‍പ്പെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞിരുന്നു.

വനംമന്ത്രി കൂടി പങ്കെടുത്ത യോഗത്തിലാണ് പ്‌ളാന്റിന് പ്രാഥമിക അനുമതി നല്‍കിയതെന്ന് വ്യക്തമാക്കിയ മന്ത്രി പ്ലാന്റ് സ്ഥാപിക്കുന്നത് എതിര്‍ക്കുന്ന വനംവകുപ്പിന്റെ നിലപാടിനെ തള്ളുകയും ചെയ്തിരുന്നു.

പാലോട് തന്നെ മാലിന്യ പ്ലാൻറ് സ്ഥാപിക്കണമെന്ന നിലപാട് ഇല്ലെന്ന് ഐ എം എ അറിയിച്ചു. മാലിന്യ പ്ലാന്ര് സ്ഥാപിക്കാൻ സർക്കാർ പകരം സ്ഥലം നൽകിയാൽ മതിയെന്നും ഐ എം എ നേതൃത്വം പറഞ്ഞു.

മാലിന്യ പ്ലാന്രിന്രെ സമീപവാസികളും പരിസ്ഥിതി പ്രവർത്തകരും മാലിന്യ പ്ലാൻറിനെതിരെ ശക്തമായി സമരത്തിലായിരുന്നു. സമരത്തിന്രെ ആദ്യ ദിവസങ്ങളിൽ സർക്കാർ സമരത്തിനെതിരായിരുന്നു നിലപാട് സ്വീകരിച്ചിരുന്നത്.

ഐഎംഎ സ്ഥാപിക്കാനൊരുങ്ങുന്ന മാലിന്യപ്ലാന്റിനെതിരെ വനംവകുപ്പ് രംഗത്തുവന്നിരുന്നു. പ്ലാന്റ് വന്യജീവികളുടെ സൈ്വര്യവിഹാരത്തിന് തടസമുണ്ടാക്കുമെന്നും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്നും ഡിഎഫ്ഒ റിപ്പോര്‍ട്ടിട്ട് നല്‍കിയിരുന്നു. ജലസ്രോതസുകള്‍ മലിനമാകുന്നത് സമീപത്തുള്ള നിരവധി ആദിവാസി ഊരുകളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടില്‍ ഉണ്ടായിരുന്നു. പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും ഐഎംഎ പിന്‍മാറണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നിരുന്നു.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശമായ അഗസ്ത്യമലയിലാണ് ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നത്. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ പ്രദേശത്ത് ഒരു ചെറിയ വ്യതിയാനംപോലും വരുത്താന്‍ പാടില്ല. സംസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ പ്ലാന്റാണ് തിരുവനന്തപുരത്ത് തുടങ്ങുന്നത്. 2004-ല്‍ പാലക്കാട് ആണ് ആദ്യം സംസ്‌കരണ പ്ലാന്റ് ആരംഭിച്ചത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെയും മാലിന്യ സംസ്‌കരണം നിലവില്‍ ഐഎംഎയുടെ പാലക്കാട് പ്ലാന്റിലാണ് നടത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ