Latest News

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.ഗോപിനാഥ് പൊലീസ് റിപ്പോര്‍ട്ട് തേടിയിരുന്നു

Actress assault case, നടിയെ ആക്രമിച്ച കേസ്, Dileep, ദിലീപ്, anticipatory bai plea Dileep, Actor Dileep news case, Actor Dileep new case high Court, Kerala High Court, Kerala Police, crime news, latest news, latest malayalam news, malayalam news, news in malayalam, kerala news, lateset kerala News, indian express malayalam, ie malayalam

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.ഗോപിനാഥ് പൊലിസിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു.

സീനിയര്‍ അഭിഭാഷകനു കോവിഡായതിനാല്‍ കേസ് തിങ്കളാഴ്ചത്തേക്കു മാറ്റണമെന്നായിരുന്നു ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യം. ഇത് അനുവദിക്കാതിരുന്ന കോടതി ഹര്‍ജി വെള്ളിയാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെത്തുടര്‍ന്നാണ് ദിലീപിപ്, സഹോദരന്‍ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവര്‍ കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങളെന്നും ഇതിന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തലുകളെന്നുമാണ് പ്രതികളുടെ വാദം.

Also Read: നടിയെ ആക്രമിച്ച കേസ്: റെയ്ഡ് മൂന്നുമണിക്കൂര്‍ പിന്നിട്ടു, ദിലീപ് വീട്ടിലെത്തി

തങ്ങള്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ദുഷ്ടലാക്കോടെ കേസില്‍ കുടുക്കിയിരിക്കുകയാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നു. പൊലിസീന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും
വാസ്തവ വിരുദ്ധവുമാണ്.

അറസ്റ്റ് ചെയ്യാനും ജയിലിലടയ്ക്കാനും സാധ്യതയുണ്ടെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. കേസില്‍ ദിലീപ് ഒന്നാം പ്രതിയാണ്.

സംവിധായകൻ ബാലചന്ദ്രകുമാറന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തലാണ് ദിലീപിനെതിരെ പൊലീസ് പുതിയ കേസ് റജിസ്റ്റർ ചെയ്തത്. ബാലചന്ദ്രകുമാറിന്റെ വിശദമായ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Hc to consider anticipatory bail plea of actor dileep on jan 14

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express