കൊച്ചി: ഇരയെ വിവാഹം ചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കുന്നത്, ബലാത്സംഗം കുറ്റാരോപിതർക്കെതിരായ പോക്‌സോ വകുപ്പുകൾ പ്രകാരമുള്ള ക്രിമിനൽ നടപടിക്രമങ്ങൾ റദ്ദാക്കാനുള്ള മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് വി.ഷര്‍സിയുടേതാണ് സുപ്രാന ഉത്തരവ്.
മാനഭംഗം ഇരയോടുള്ള ക്രൂരത മാത്രമായി കണക്കാക്കാനാവില്ലെന്നും ഇരയുടെ ബന്ധുക്കളെയും സമൂഹത്തെയും ബാധിക്കുന്നതും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതുമായ കുറ്റകൃത്യമാണന്നും കോടതി വ്യക്തമാക്കി.
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാം പ്രതിയുടെ വാടക വീട്ടില്‍ ഒന്നാം പ്രതി പീഡിപ്പിച്ചെന്ന കേസിലാണ് ഉത്തരവ്.
Also Read: തിങ്കളാഴ്ച്ചത്തെ ഹർത്താലിനെതിരായ ഹർജി തള്ളി; അനിഷ്ട സംഭങ്ങൾ ഉണ്ടാകില്ലെന്ന് സർക്കാരിന്റെ ഉറപ്പ്
പെണ്‍കുട്ടിയെ ഒന്നാം പ്രതി സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്ത് ദമ്പതികളായി ജീവിക്കുകയാണെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
പ്രതികളുടെ ആവശ്യം തള്ളിയ കോടതി വിചാരണ നേരിടാന്‍ നിര്‍ദേശിച്ചു. ബലാത്സംഗ കേസുകളില്‍ ഒത്തുതീര്‍പ്പിലൂടെ ശിക്ഷ ഒഴിവാക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നും കോടതി വ്യക്തമാക്കി.