കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സിബിഐ അന്വേഷണമല്ലേ ഉചിതമെന്ന് സർക്കാരിനോട് ഹൈക്കോടതി

കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു

Karuvannur bank loan scam case, Karuvannur bank loan scam case arrest, Karuvannur bank loan scam case crime branch, Karuvannur bank loan fraud case, kerala government on Karuvannur bank loan fraud case, Kerala high court, plea for CBI probe Karuvannur bank loan fraud case, Karuvannur bank loan fraud case crimbranch case, Karuvannur bank loan fraud CPM, indian express malayalam, ie malayalam

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണമല്ലേ ഉചിതമെന്ന് ഹൈക്കോടതി. സിബിഐ – എൻഫോഴ്സ്മെൻറ് അന്വേഷണം ആവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരൻ എം.വി.സുരേഷ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാൽ പരാമർശം.

കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി. 300 കോടിയുടെ തട്ടിപ്പിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

അഞ്ച് വർഷമായ തട്ടിപ്പിൽ പരാതിയോ നടപടിയോ ഉണ്ടായിട്ടില്ലെന്നും സാധാരണക്കാരായ നിക്ഷേപകരുടെ പണം ഭരണ സമിതി അംഗങ്ങളും ബാങ്കുദ്യോഗസ്ഥരും അനധികൃത കച്ചവടത്തിനും ദേശവിരുദ്ധ പ്രവർത്തനത്തിനും ഉപയോഗിച്ചതായി സംശയമുണ്ടെന്നും ഹർജിയിൽ പറയുന്നു. ഇതു വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് വിളിച്ചു വരുത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

Also read: പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; മന്ത്രി എ.കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീൻചിറ്റ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Hc says cbi probe will be more appropriate in karuvannur co operative bank scam

Next Story
പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; മന്ത്രി എ.കെ.ശശീന്ദ്രന് പൊലീസിന്റെ ക്ലീൻചിറ്റ്ak saseendran, ncp, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express