കരുനാഗപ്പളളി കോടതിയുടെ വാർത്താ വിലക്കിന് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തി. ദുബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസിലാണ് കരുനാഗപ്പളളി കോടതി മാധ്യമങ്ങൾക്ക് വാർത്ത  നൽകുന്നതിന് വിലക്കേർപ്പെടുത്തിയത്.

വിജയൻ പിളള എം എൽ എയുടെ മകൻ ശ്രീജിത്ത് വിജയൻ നൽകിയ കേസിലാണ് ദുബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വാർത്തകൾ നൽകരുതെന്ന് കരുനാഗപളളി കോടതി വിലക്ക് ഏർപ്പെടുത്തിയത്.

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ദുബൈ സ്വദേശി മർസൂഖി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനനനം നടത്താനിരിക്കെയാണ് കരുനാഗപളളി കോടതി വാർത്താ വിലക്ക് ഏർപ്പെടുത്തിയത്.

ഈ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി വാർത്താ വിലക്കിന് സ്റ്റേ പ്രഖ്യാപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ശ്രീജിത്ത് വിജയനും രാഹുൽകൃഷ്ണയ്ക്കും നോട്ടീസ് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് റിപ്പോർട്ടുകളോ ചർച്ചകളോ പാടില്ലെന്നായിരുന്നു കരുനാഗപ്പളളി കോടതിയുടെ വിലക്ക്. ജസ്റ്റിസ് കമാൽ പാഷയാണ് വാർത്താവിലക്കിനെതിരായ സ്റ്റേ ഉത്തരവ് നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ