നിർബന്ധിത മതപരിവർത്തനമെന്ന് ആരോപണം; മലപ്പുറം സ്വദേശിയുടെ പരാതിയിൽ ഹൈക്കോടതി ഇടപെടൽ

നീരോല്‍പ്പാലം സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗം ഗില്‍ബേര്‍ട്ട് പി.ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്

high court, kerala news, ie malayalam

കൊച്ചി: ഭാര്യയെയും മകനെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയെന്ന മലപ്പുറം സ്വദേശിയുടെ പരാതിയില്‍ ഹൈക്കോടതി ഇടപെടല്‍. ഇരുവരെയും ഒരാഴ്ചക്കകം കോടതിയില്‍ ഹാജരാക്കാനും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. മലപ്പുറം ജില്ലയിലെ നീരോല്‍പ്പാലം സി.പി.എം ബ്രാഞ്ച് അംഗം പി.ടി ഗില്‍ബേര്‍ട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഭാര്യയെയും മകനെയും നിര്‍ബന്ധിച്ച് മതപരിവർത്തനം നടത്തിയെന്നും കോഴിക്കോടുള്ള തർബിയത്തുൽ ഇസ്ലാം സഭ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുന്നതായുമാണ് ഗില്‍ബേര്‍ട്ടിന്റെ ആരോപണം.

പ്രദേശിക മഹല് കമ്മിറ്റി ജൂണ്‍ ആറിന് ഭാര്യയെയും മകനെയും ഇസ്ലാം സഭയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും 24 മണിക്കൂറിനുള്ളില്‍ മതപരിവര്‍ത്തനം നടത്തിയതായും ഗില്‍ബേര്‍ട്ട് ആരോപിക്കുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ഇരുവരും എവിടെയാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ലോക്കല്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഇവരെ ഹാജരാക്കിയിരുന്നെങ്കിലും പ്രാദേശിക മുസ്ലിം സഭാംഗങ്ങള്‍ ഭീഷണിയുയര്‍ത്തിയതായും ഗില്‍ബേര്‍ട്ട് പറഞ്ഞു.

“മുസ്ലിം ലീഗ് അംഗവും പഞ്ചായത്ത് മെമ്പറുമായ നസീമ യൂനസും ഭര്‍ത്താവ് യൂനസും ചേര്‍ന്നാണ് ഭാര്യയെ മതപരിവര്‍ത്തനത്തിനായി പ്രേരിപ്പിച്ചത്, വീട് നല്‍കാമെന്ന വാഗ്ദാനവും നടത്തി. ഭാര്യ എന്നെ ഇക്കാര്യം അറിയിക്കുകയും ഞാന്‍ വിസമ്മതിക്കുകയും ചെയ്തു,” ഗില്‍ബേര്‍ട്ട് പറഞ്ഞു.

Also Read: കോവിഡ് ചികിത്സാ നിരക്ക്: നിയന്ത്രണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Hc on plea against forcible conversion of wife son

Next Story
പ്രതിദിന കേസുകൾ കൂടുന്നു; രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com