കൊച്ചി: മണ്ഡല, മകരവിളക്ക് കാലത്തേക്ക് താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാൻ കെ എസ് ആർ ടി സിക്ക് ഹൈക്കോടതിയുടെ അനുമതി. പി എസ് സി റാങ്ക് പട്ടികയിൽനിന്ന് സീനിയോറിറ്റി അടിസ്ഥാനത്തിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്താം.

പിരിച്ചുവിട്ട  എം പാനൽ ഡ്രൈവർമാരെ നിയമിക്കരുത്. പിഎസ്സി പട്ടികയിലുള്ളവർക്ക് അറിയിപ്പ് നൽകി താൽപ്പര്യം പ്രകടിപ്പിക്കുന്നവരെ നിയമിക്കണമെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിൽ നിർദേശിച്ചു. മണ്ഡല, മകരവിളക്ക് സീസൺ അവസാനിക്കുന്ന ജനുവരി 31 വരെ മാത്രമേ നിയമന കാലാവധി പാടുള്ളൂവെന്നും കോടതി നിർദേശിച്ചു.

എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ ഡ്രൈവർമാരുടെ ക്ഷാമമുണ്ടന്നും ശബരിമല സീസണായതോടെ ഷെഡ്യൂൾ മുടങ്ങുകയാണന്നും ചുണ്ടിക്കാട്ടി കെഎസ്ആർടിസി സമർപ്പിച്ച ഹർജി അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്. 1386 താൽക്കാലിക ഡ്രൈവർമാരെ ആവശ്യമുണ്ടന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു.

പിരിച്ചുവിട്ട എം പാനലുകാരെ നിയമിക്കാനുള്ള നീക്കത്തെ പിഎസ് സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ശക്തമായി എതിർത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.