/indian-express-malayalam/media/media_files/uploads/2018/07/priest-rape-cats.jpg)
കൊച്ചി: വൈദികർ യുവതിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ രണ്ടാം പ്രതിയായ ഫാദർ ജോബ് മാത്യുവിന് ഹൈക്കോടതി ജാമ്യം നൽകി. കുമ്പസാര രഹസ്യം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് പരാതിയിലായിരുന്നു വൈദികനെ അറസ്റ്റ് ചെയ്തിരുന്നത്.
ഇരയെയോ ബന്ധുക്കളെയോ സ്വാധീിക്കാൻ ശ്രമിക്കരതുത. കർശന ഉപപാധികളോടെയാണ് ജാമ്യം. ആഴ്ചയിൽ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. പാസ്പോർട്ട് വിചാരണ കോടതിൽ നൽകണം.
ജൂലൈ 12 ന് ഫാ. ജോബ് മാത്യു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തളളിയ സാഹചര്യത്തിലായിരുന്നു ഇത്..കൊല്ലത്തെ ബന്ധു വീട്ടിൽ നിന്നാണ് ഫാദർ ജോബ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓർത്തോഡക്സ് വിഭാഗത്തിലെ വൈദികരാണ് ഈ കേസിൽ പ്രതികളായിട്ടുളളത്. അഞ്ച് വൈദികർക്കെതിരായാണ് യുവതിയുടെ പരാതി.
കേസിൽ ഒന്നാം പ്രതിയായ എബ്രഹാം വർഗീസ് ആണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. ഇക്കാര്യം മകന്റെ മാമോദിസാ ചടങ്ങിന് മുന്നോടിയായി നടത്തിയ കുമ്പസാരത്തിനിടെ യുവതി ഫാദർ ജോബ് മാത്യുവിനോട് വെളിപ്പെടുത്തി. പീഡനവിവരം പുറത്തു വിടും എന്ന് ഭീഷണിപ്പെടുത്തി പിന്നീട് ജോബ് മാത്യു യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.