ഡ്രൈവര്‍മാരുടേയും ‘ടിക്കറ്റ് കീറും’; എം പാനൽ ഡ്രൈവര്‍മാരുടെ പട്ടിക തേടി ഹൈക്കോടതി

പിഎസ്‌സി വഴി അല്ലാതെയുള്ള നിയമനം ഭരണഘടനാവിരുദ്ധമാണെന്നാണ് ഹൈക്കോടതി ഉത്തരവ്

ksrtc, record collection,

കൊച്ചി: കെഎസ്ആർടിസിയിൽ എം പാനൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ പട്ടിക നൽകണമെന്ന് ഹൈക്കോടതി കോർപ്പറേഷനോട് ആവശ്യപ്പെട്ടു. പിഎസ്‌സി ലിസ്റ്റിലുള്ള ഡ്രൈവർമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. കേസ് ഇനി പരിഗണിക്കുന്പോൾ പട്ടിക സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശം.

പിഎസ്‌സി വഴി അല്ലാതെയുള്ള നിയമനം ഭരണഘടനാവിരുദ്ധമാണെന്നാണ് ഹൈക്കോടതി ഉത്തരവ്. വര്‍ഷങ്ങളായി താത്കാലിക ഡ്രൈവര്‍മാരായി തുടരുന്ന രണ്ടായിരത്തോളം പേര്‍ കെഎസ്ആര്‍ടിസിയിലുണ്ട്. താത്കാലിക നിയമനം ലഭിക്കുന്നവര്‍ക്ക് 179 ദിവസത്തില്‍ കൂടുതല്‍ തുടരാനാകില്ല. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലുള്ള നിയമപ്രശ്നങ്ങള്‍ പഠിക്കാനും, താത്കാലിക നിയമനങ്ങളുടെ സാധ്യത പഠിക്കാനുമായി സര്‍ക്കാര്‍ വിദഗ്‌ധ സമിതിയെ ഉടന്‍ നിയോഗിക്കും. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഭാവി നടപടികള്‍ തീരുമാനിക്കും.

അടുത്തിടെ പിഎസ്‌സി ലിസ്റ്റിലുണ്ടായിരുന്ന കണ്ടക്ടർമാരുടെ ഹർജി പരിഗണിച്ച് എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് 4,071 താത്കാലിക കണ്ടക്ടർമാരെ കോർപ്പറേഷന് പിരിച്ചുവിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവർമാരും കോടതിയെ സമീപിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Hc asks list of m panel drivers in ksrtc

Next Story
തടവുകാരെ കൂട്ടത്തോടെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിmobile phones in central jail, ജയിലിൽ തടവുകാർക്ക് മൊബൈൽ ഫോൺ, ടിപി കേസ് പ്രതികൾ, തടവുകാർക്ക് മൊബൈൽ ഫോൺ, ജയിലിൽ മൊബൈൽ ഫോൺ, ജയിലിൽ പൊലീസ് പരിശോധന, ജയിലിൽ പൊലീസ് മൊബൈൽ ഫോൺ കണ്ടെത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com