മിഠായിത്തെരുവിലെ ആക്രമണം; പ്രതികള്‍ക്കെതിരെ കലാപാഹ്വാനത്തിനും കേസ്

27 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്

kerala harthal, കേരള ഹർത്താൽ, kerala hartal, total arrest, ആകെ അറസ്റ്റ്, ശബരിമല, arrest continues, bail, sabarimala, sabarimala updation, dgp, kerala police, arrest, അറസ്റ്റ്, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം കോഴിക്കോട് മിഠായിത്തെരുവില്‍ ആക്രമണം അഴിച്ചു വിട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കലാപ ആഹ്വാനത്തിനും കേസെടുത്തു. മിഠായിത്തെരുവിലെ കടകള്‍ തല്ലി തകര്‍ക്കുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു പറയുകയും ചെയ്തതിനാണ് കേസ്.

ഹര്‍ത്താല്‍ ദിവസം മിഠായിത്തെരുവിലെ കടകള്‍ അടപ്പിക്കാന്‍ എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ തല്ലിപ്പൊളിക്കുകയും ഉടമകളെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 27 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തെരുവിലെ കടകളിലെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇനിയും ചിലരെ അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഹര്‍ത്താലിന്റെ അന്ന് സംഘര്‍ഷമുണ്ടാക്കിയവരെ മിഠായിത്തെരുവിലെ വിഎച്ച്പി ഓഫീസില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കടകള്‍ ആക്രമിച്ച സംഘത്തെ തിരഞ്ഞ് പൊലീസ് വിഎച്ച്പിയുടെ ഓഫീസിലേക്ക് പ്രവേശിച്ചപ്പോള്‍ ചിലര്‍ ചിതറി ഓടിയിരുന്നു. നാല് പേരെയായിരുന്നു അപ്പോള്‍ പിടികൂടിയിരുന്നത്. ഓഫീസില്‍ നിന്നും വടിവാളടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Hathal attack in kozhikode sm street call for riot case registered

The moderation of comments is automated and not cleared manually by malayalam.indianexpress.com