ഹരിയാനയിലെ റോത്തക്കിൽവെച്ച് നടക്കുന്ന ദേശീയ സീനിയർ സ്‌കൂൾ മീറ്റിനിടെ കേരള താരങ്ങൾക്ക് നേരെ ആക്രമണം. ആതിഥേയരായ ഹരിയാന ടീമിലെ അംഗങ്ങളാണ് കേരള താരങ്ങളെ ആക്രമിച്ചത്. കേരള ടീം ക്യാപ്റ്റൻ പി.എൻ അജിത്ത് ഉൾപ്പടെയുള്ള താരങ്ങൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഹരിയാന താരങ്ങൾക്ക് നേരെ കേരളം പരാതി നൽകി. കേരളതാരങ്ങളെ ആക്രമിച്ചതിന് ഹരിയാന ടീമിലെ താരങ്ങൾ പരസ്യയമായി മാപ്പ് പറഞ്ഞു.

മീറ്റിൽ കേരളം ഹരിയാനയെ ഇന്ന് മറികടന്നിരുന്നു. ഇതേ തുടർന്നുണ്ടായ പ്രകോപനമാണ് ഹരിയാന താരങ്ങളെ അക്രമാസക്തരാക്കിയത്. കേരള ടീം താമസിച്ചിരുന്ന മുറിയിൽ എത്തിയാണ് ഹരിയാന താരങ്ങൾ ആക്രമണം അഴിച്ചുവിട്ടത്. മൊബൈൽ ചാർജ്ജർ ആവശ്യപ്പെട്ട് കേരള ടീം താമസിക്കുന്ന മുറിയിലേക്ക് എത്തിയ താരങ്ങൾ, ഭക്ഷണം പാകം ചെയ്ത പാത്രങ്ങൾ തട്ടിമറിച്ചു. പിന്നിടാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ