ഹർത്താലിനോട് ‘നോ’ പറഞ്ഞ് വ്യാപാരികൾ, പലയിടത്തും കടകൾ തുറന്നു

കോഴിക്കോട്, എറണാകുളം, കൊല്ലം, വയനാട് എന്നീ ജില്ലകളിൽ വ്യാപാരികൾ കടകൾ തുറന്നിട്ടുണ്ട്

കോഴിക്കോട്: ഹർത്താലിനെ പ്രതിരോധിച്ച് വ്യാപാരികൾ. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപാരികൾ കടകൾ തുറന്നു. കോഴിക്കോട്, എറണാകുളം, കൊല്ലം, വയനാട് എന്നീ ജില്ലകളിൽ വ്യാപാരികൾ കടകൾ തുറന്നിട്ടുണ്ട്. എറണാകുളം ബ്രോഡ്‌വേയിൽ കലക്ടർ കെ.മുഹമ്മദ് വൈ.സഫറുളള നേരിട്ടെത്തിയാണ് കടകൾ തുറപ്പിച്ചത്. കടകൾ തുറക്കുന്ന വ്യാപാരികൾക്ക് പൂഞ്ഞണ സംരക്ഷണം നൽകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. കോഴിക്കോട് മിഠായി തെരുവിലെ കടകളാണ് തുറന്നത്.

കലക്ടർ കെ.മുഹമ്മദ് വൈ.സഫറുളള നേരിട്ടെത്തി കടകൾ തുറപ്പിക്കുന്നു. ഫൊട്ടോ കടപ്പാട്: പിആർഡി

പൊലീസ് സംരക്ഷണം നൽകിയതോടെയാണ് വ്യാപാരികൾ കടകൾ തുറന്നത്. വയനാട്ടിൽ ബത്തേരിയിലും മാനന്തവാടിയിലും കടകൾ തുറന്നു. എന്നാൽ കൽപ്പറ്റയിൽ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. കൊല്ലത്തിന്റെ പല ഭാഗങ്ങളിലും കടകൾ തുറന്നിട്ടുണ്ട്. ചില ഇടങ്ങളിൽ തുറന്ന കടകൾ അടപ്പിക്കാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. കടകൾ അടപ്പിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Hartal Live Updates

അടിക്കടിയുണ്ടാകുന്ന ഹർത്താലുകളിൽ പ്രതിഷേധിച്ചാണ് കടകൾ തുറക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കടകൾ തുറന്നത്. വ്യാപാരികൾ പലയിടത്തും പ്രകടനവും നടത്തി. ഹർത്താലിനോട് ശക്തമായ എതിർപ്പാണ് വ്യാപാരികളുടെ ഭാഗത്തുനിന്നും ഉയരുന്നത്.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

അതേസമയം, ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങളുണ്ടായി. കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെട്ടു. ഇതോടെ സർവ്വീസുകൾ നിർത്തിവച്ചു. പലയിടത്തും ഹർത്താൽ അനുകൂലികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസിനുനേരെയും പലയിടത്തും ആക്രമണമുണ്ടായി.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ചാണ് ശബരിമല കർമ്മ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിന് ബിജെപി പിന്തുണയും പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Harthal shops opened with police protection

Next Story
മഞ്ഞിന്‍ പുതപ്പണിഞ്ഞ് മൂന്നാര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com