മു​ക്കം: ഗെയിൽ സമരത്തി​നെതിരായ പൊ​ലീ​സ്​ ലാത്തിച്ചാർജിൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലത്തിൽ നടത്തുന്ന ഹർത്താൽ ആരംഭിച്ചു. യു.​ഡി.​എ​ഫ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം കമ്മിറ്റിയാണ് ഹത്താൽ നടത്തുന്നത്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട്​ ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

മ​ല​പ്പു​റം ജി​ല്ല​യി​ലെ കീ​ഴു​പ​റ​മ്പ്, അ​രീ​ക്കോ​ട്, കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ്യാ​ഴാ​ഴ്​​ച ഹ​ർ​ത്താ​ലി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത​താ​യി സ​മ​ര​സ​മി​തി അ​റി​യി​ച്ചു.

എരഞ്ഞിമാവില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത 60 ഓളം പേരെ പൊലീസ് നേരത്തെ അറ്സ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചവര്‍ക്കു നേരെയും പൊലീസ് ലാത്തി വീശിയിരുന്നു. സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്നായിരുന്നു ലാതത്തിച്ചാർജ്. അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധക്കാര്‍ മുക്കം പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്.

പൊലീസിന്റെ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസ് ലാത്തിചാര്‍ജില്‍ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെയും സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. എരഞ്ഞിമാവ് ഗെയില്‍ പദ്ധതി പ്രദേശത്ത് സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും നിരവധി തവണ ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ