വടകര: ബിജെപി പ്രവർത്തകൻ പയ്യോളി മനോജ് വധക്കേസിൽ സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പയ്യോളിയിൽ നാളെ ഹർത്താൽ. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. മ​നോ​ജ് വ​ധ​ക്കേ​സി​ൽ ഇന്ന് രാവിലെയാണ് സി​ബി​ഐ സി​പി​എം നേതാവടക്കം ഒൻപത് പേരെ അറസ്റ്റ് ചെയ്തത്.

അതേസമയം സിബിഐ നിരപരാധികളെയാണ് അറസ്റ്റ് ചെയ്തതെന്നാണ് സിപിഎമ്മിന്റെ വാദം. ലോ​ക്ക​ൽ പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ വ​ട​ക​ര ക്യാ​ന്പ് ഓ​ഫീ​സി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യതാണ് സിപിഎമ്മിനെ ഞെട്ടിച്ചത്. സി​പി​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ച​ന്തു​മാ​ഷ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​വി.​രാ​മ​ച​ന്ദ്ര​ൻ, കൗ​ണ്‍​സി​ല​ർ ജി​തേ​ഷ് എ​ന്നി​വ​ര​ട​ക്കം ഒ​ന്പ​തു പേ​രാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ​യു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

ബി​എം​എ​സ് പ​യ്യോ​ളി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മ​നോ​ജി​നെ 2012 ഫെ​ബ്രു​വ​രി 12നാ​ണ് വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​യ​നി​ക്കാ​ട് പ്ര​ദേ​ശ​ത്ത് ഉടലെടുത്ത രാഷ്ട്രീയ തർക്കമാണ് മ​നോ​ജി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് എത്തിയത്.

ഫെ​ബ്രു​വ​രി എ​ട്ടി​ന് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ അ​ച്ഛ​നേ​യും മ​ക​നേ​യും വീ​ട്ടി​ൽ ക​യ​റി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യും ഇ​വ​രു​ടെ വീ​ട് ത​ക​ർ​ക്കു​ക​യും ചെ​യ്ത​തി​ന് പ്ര​തി​കാ​ര​മാ​യി​ട്ടാ​ണ് ഫെ​ബ്രു​വ​രി 12ന് ​മ​നോ​ജി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഫെ​ബ്രു​വ​രി 13ന് ​സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നി​ട​യി​ലാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​തും മ​നോ​ജ് കൊ​ല്ല​പ്പെ​ടു​ന്ന​തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ