തിരുവനന്തപുരത്ത് നാളെ ബി ജെ പി ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ നേരത്തെ നടത്താൻ നിശ്ചയിച്ചിട്ടുള്ള പത്താം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവെച്ചു. എന്നാൽ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ പരീക്ഷ മാറ്റമില്ലാതെ നടക്കും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷ ഡിസംബർ 21-ന് ആയിരിക്കും നടത്തുക.

അതേസമയം ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ എല്ലാ ജില്ലകളിലേതും ഡിസംബർ 21 ലേക്ക് മാറ്റിവച്ചിട്ടുണ്ട്. എന്നാൽ നാളെ പ്ലസ് വൺ, പ്ലസ് ടൂ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണെന്ന് ഹയർസെക്കണ്ടറി ഡയറക്ടർ അറിയിച്ചു.

സാങ്കേതിക സർവ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും ജനുവരി 18ലേക്ക് മാറ്റിവെച്ചു

ഇതിന് പുറമെ ജില്ലയിൽ നടത്താനിരുന്ന തൊഴിൽ സംബന്ധമായ അഭിമുഖ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നാളെ (11.12.2018) നടത്താനിരുന്ന ടെക്‌നീഷ്യൻ (ബയോടെക്‌നോളജി), സ്റ്റാറ്റിസ്റ്റിക്‌സ് അദ്ധ്യാപക തസ്തികകളിലെ താത്കാലിക നിയമനത്തിനായുള്ള ഇന്റർവ്യൂ ഈ മാസം 14ന് നടക്കും.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നാളെ (11.12.2018) നടത്താനിരുന്ന ഫാം സൂപ്രണ്ട് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ബുധനാഴ്ച (12.12.2018) രണ്ട് മണിക്ക് നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.