ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണു ഹര്‍ത്താല്‍. ഹര്‍ത്താലില്‍ പിഎസ്സി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ മുടങ്ങില്ല. സർവീസ് മുടക്കമില്ലാതെ നടത്തുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.
ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ, എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സർവ്വീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പോലീസ് സഹായം തേടാനും മുൻകൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അതിന് രേഖാമൂലം അപേക്ഷ നൽകുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരള, കണ്ണൂര്‍, എംജി സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
കേരളസര്‍വകലാശാല നാളെ (2022 സെപ്റ്റംബര്‍ 23) ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കല്‍,വൈവ വോസി) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും .കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 23 ന് ബി.എഡ്. പ്രവേശനത്തിനായി കൊല്ലം എസ്.എന്‍. കോളേജില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന സ്പോട്ട് അഡ്മിഷന് സെപ്റ്റംബര്‍ 25 ലേക്ക് പുനഃക്രമീകരിച്ചിച്ചു.
കണ്ണൂര്‍ സര്‍വകലാശാല 23.09.2022 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ പ്രായോഗിക പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഐ.ടി പഠന വകുപ്പിലേക്ക് എം.സി.എ പ്രോഗ്രാമില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിനായി സെപ്റ്റംബര്‍ 23 ന് നടക്കേണ്ട വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 26 രാവിലെ 10 മണിക്ക് കണ്ണൂര്‍ സര്‍വകലാശാല തലശ്ശേരി ക്യാമ്പസില്‍ വച്ച് നടക്കും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.യൂജിസി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.
കേരള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയില്‍ സെപ്റ്റംബര്‍ 23 രാവിലെ 10.30ന് കോട്ടയം കളക്ടറേറ്റ് വിപഞ്ചിക ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.
നറുക്കെടുപ്പ് മാറ്റി
സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച നടത്താനിരുന്ന നിര്‍മ്മല്‍- NR 295, 24 ശനിയാഴ്ച നടത്താനിരുന്ന കാരുണ്യ -K R 568 ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റിവച്ചതായി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ അറിയിച്ചു. ഈ നറുക്കെടുപ്പുകള്‍ ഈ മാസം 25, 26 തീയതികളില്‍ ഉച്ചയ്ക്കുശേഷം 2 മണിക്ക് നടക്കും..