തൃശൂർ: പൊ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു മ​​​ർ​​​ദി​​​ച്ച യു​​​വാ​​​വ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് തൃശൂർ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. പാ​​​വ​​​റ​​​ട്ടി, എ​​​ള​​​വ​​​ള്ളി, മു​​​ല്ല​​​ശേ​​​രി, വെ​​​ങ്കി​​​ട​​​ങ്ങ്, ഏ​​​ങ്ങ​​​ണ്ടി​​​യൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലാണ് കോ​​​ണ്‍​ഗ്ര​​​സ് ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ നടക്കുന്ന ഹർത്താലിൽ നിന്ന് പാൽ, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

മ​​​​റ​​​​യൂ​​​​ർ- കാ​​​​ന്ത​​​​ല്ലൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും ഇന്ന് ഹര്‍ത്താല്‍ നടക്കുന്നുണ്ട്. കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ യു​​​​വ​​​​തി മ​​​​രി​​​​ച്ച​​​​തി​​​​നെ​​​​തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഉ​​​​ന്ന​​​​ത അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ പ​​ങ്കെ​​ടു​​ക്കാ​​ത്ത​​തി​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ജ​​​​ന​​​​കീ​​​​യ സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാണ് ഹര്‍ത്താല്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ